തിരുവനന്തപുരം: രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണെങ്കിലും ചികിത്സാ സംവിധാനത്തില്‍ നിലവില്‍ ആശങ്കയില്ല. തിരുവനന്തപുരത്തെ കൊവിഡ് ചികിത്സാ സംവിധാനങ്ങള്‍ക്ക് വെല്ലുവിളിയാകുന്ന രീതിയിൽ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. 39705 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ജില്ലയില്‍ ചികിത്സയിലുളളത്.
പ്രതിദിന രോഗികളുടെ എണ്ണവും നാലായിരത്തിന് മുകളിലാണ്. രോഗികളെ ചികിത്സിക്കാനും സുരക്ഷിതരായി പാര്‍പ്പിക്കാനും പരമാവധി സംവിധാനം ഒരുക്കാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. കൊവിഡ് രോഗം ഗുരുതരമാവാത്തവര്‍ വീടുകളില്‍ കഴിയുന്നതിനാല്‍ ഇതുവരെ ചികിത്സാ സംവിധാനത്തിന് വെല്ലുവിളി ഉയര്‍ന്നിട്ടില്ല. എന്നാല്‍ രോഗികളുടെ എണ്ണം ഇത്തരത്തിലാണ് വര്‍ധിക്കുന്നതെങ്കില്‍ ജില്ലയിലെ സ്ഥിതിയും ആശങ്കാജനകമാകും.
തിരുവനന്തപുരം ജില്ലയിലെ ചികിത്സാ സംവിധാനം
സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലുമായി ആകെയുള്ളത് 7804 കിടക്കകൾ.
2654 കിടക്കളിലാണ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.
5150 കിടക്കകളാണ് ഇനി ഒഴിവുള്ളത്.
സര്‍ക്കാര്‍ മേഖലയിലെ ആശുപത്രികളില്‍ ആകെയുള്ളത് 1370 കിടക്കകൾ
218 കിടക്കകളിൽ രോഗികളെ പ്രവേശിപ്പിച്ചു.
1152 കിടക്കകൾ ഒഴിവുണ്ട്.
സ്വകാര്യ മേഖലയിലെ ആശുപത്രികളില്‍ ആകെയുള്ളത് 2148 കിടക്കകൾ
655 കിടക്കകളിൽ രോഗികളെ പ്രവേശിപ്പിച്ചു.
1493 കിടക്കകൾ ഒഴിവുണ്ട്.
സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലുമായി ഓക്‌സിജന്‍ സൗകര്യമുള്ള കിടക്കകൾ : 1245
ഉപയോഗത്തിലുള്ള ഓക്‌സിജന്‍ സൗകര്യമുള്ള കിടക്കകൾ : 169
സര്‍ക്കാര്‍ മേഖലയില്‍ ഓക്‌സിജന്‍ സൗകര്യമുള്ള കിടക്കകൾ : 537
ഉപയോഗിക്കുന്ന ഓക്‌സിജന്‍ സൗകര്യമുള്ള കിടക്കകൾ : 56
സ്വകാര്യ മേഖലയില്‍ ഓക്‌സിജന്‍ സൗകര്യമുള്ള കിടക്കകൾ : 707
ഉപയോഗിക്കുന്ന ഓക്‌സിജന്‍ സൗകര്യമുള്ള കിടക്കകൾ : 113
സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലുമായി ഐസിയു കിടക്കകൾ : 535
ഉപയോഗിക്കുന്ന ഐസിയു കിടക്കകൾ : 42
സര്‍ക്കാര്‍ മേഖലയിലെ ഐസിയു കിടക്കകൾ : 229
ഉപയോഗിക്കുന്ന ഐസിയു കിടക്കകൾ : 24
സ്വകാര്യ മേഖലയില്‍ ഐസിയു കിടക്കകൾ : 306
ഉപയോഗിക്കുന്ന ഐസിയു കിടക്കകൾ : 18
സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലുമായി വെന്‍റിലേറ്റര്‍ സംവിധാനം : 142
ഉപയോഗിക്കുന്ന വെന്‍റിലേറ്റര്‍ സംവിധാനം : 18
സര്‍ക്കാര്‍ മേഖലയിലെ വെന്‍റിലേറ്റര്‍ സംവിധാനം : 83
ഉപയോഗിക്കുന്ന വെന്‍റിലേറ്റര്‍ സംവിധാനം : 9
സ്വകാര്യ മേഖലയിലെ വെന്‍റിലേറ്റര്‍ സംവിധാനം : 59
ഉപയോഗിക്കുന്ന വെന്‍റിലേറ്റര്‍ സംവിധാനം : 9
സിഎഫ്എല്‍ടിസി
കിടക്കകൾ : 1523
ഉപയോഗിക്കുന്നത് : 414
സിഎസ്എല്‍ടിസി
കിടക്കകൾ : 911
ഉപയോഗിക്കുന്നത് : 211
47 ഡിസിഎഫ്എല്‍ടിസികളാണ് തിരുവനന്തപുരത്തുള്ളത്.
കിടക്കകൾ : 1851
ഉപയോഗിക്കുന്നത് : 1157