ETV Bharat / state

സ്വര്‍ണക്കടത്ത്: ഇടനിലക്കാരന്‍ പ്രകാശ് തമ്പിയെ ഡിആര്‍ഐ അറസ്റ്റ് ചെയ്തു

സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി അഡ്വ ബിജുവിന്‍റെയും സഹായി വിഷ്ണുവിന്‍റെയും സുഹൃത്താണ് പ്രകാശ്

സ്വര്‍ണക്കടത്ത്: ഇടനിലക്കാരന്‍ പ്രകാശ് തമ്പിയെ ഡിആര്‍ഐ അറസ്റ്റ് ചെയ്തു
author img

By

Published : May 29, 2019, 8:55 PM IST

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ ഇടനിലക്കാരൻ പ്രകാശ് തമ്പിയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തു. സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി അഡ്വ ബിജുവിന്‍റെയും സഹായി വിഷ്ണുവിന്‍റെയും സുഹൃത്താണ് തിരുവനന്തപുരം തിരുമല സ്വദേശിയായ പ്രകാശ്. 25 കിലോയോളം വരുന്ന സ്വര്‍ണം പലതവണയായി ഇയാള്‍ വിദേശത്തുനിന്ന് കൊണ്ടുവന്നതായി തെളിവ് ലഭിച്ചുവെന്ന് ഡിആര്‍ഐ അറിയിച്ചു.

വിദേശത്ത് നിന്നും കടത്തികൊണ്ടുവരുന്ന സ്വർണം ശേഖരിക്കാന്‍ ഇയാള്‍ പലതവണ വിമാനത്താവളത്തില്‍ വന്നിട്ടുണ്ടെന്നും. കടത്തികൊണ്ടുവരുന്ന സ്വര്‍ണം ആവശ്യമുള്ളവര്‍ക്ക് എത്തിക്കുന്നതും പ്രകാശായിരുന്നെന്നും അധികൃതർ. ഒളിവിലുള്ള മുഖ്യപ്രതി ബിജുവിനും സഹായി വിഷ്ണുവിനും ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്. സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനെയും ജ്വല്ലറി മാനേജര്‍ ഹക്കീമിന്‍റെ അക്കൗണ്ടന്‍റ് റാഷിദിനെയും ബിജുവിന്‍റെ ഭാര്യയെയും നേരത്തെ ഡിആർഐ അറസ്റ്റ് ചെയ്തിരുന്നു.

സ്വര്‍ണം കടത്തിയ കേസില്‍ ഇതര സംസ്ഥാനക്കാരായ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തെങ്കിലും സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധം കണ്ടെത്താനായിട്ടില്ല. ഇവരുടെ ഫോണ്‍ കോൾ വിശദാംശങ്ങൾ ഡിആര്‍ഐ പരിശോധിച്ചു വരികയാണ്. മെയ് 13നാണ് 25 കിലോ സ്വര്‍ണവുമായി തിരുമല സ്വദേശി കെഎസ്ആര്‍ടിസി കണ്ടക്ട‍ര്‍ സുനില്‍കുമാര്‍ (45), കഴക്കൂട്ടം സ്വദേശി സെറീന(42) എന്നിവരെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. മസ്കറ്റില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ ഒമാന്‍ എയര്‍വേയ്സിന്റെ വിമാനത്തിലാണ് ഇരുവരും എത്തിയത്.

Intro:Body:

വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ ഇടനിലക്കാരന്‍ പ്രകാശ് തമ്പിയെ ഡിആര്‍ഐ അറസ്റ്റു ചെയ്തു. സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി അഡ്വ.ബിജുവിന്റെയും സഹായി വിഷ്ണുവിന്റെയും സുഹൃത്താണ് തിരുവനന്തപുരം തിരുമല സ്വദേശിയായ പ്രകാശ്. 25 കിലോയോളം സ്വര്‍ണം പലതവണയായി ഇയാള്‍ വിദേശത്തുനിന്ന് കൊണ്ടുവന്നതായി ഡിആര്‍ഐക്ക് തെളിവു ലഭിച്ചിട്ടുണ്ട്.

വിദേശത്തുനിന്ന് സ്ത്രീകളടക്കമുള്ള കടത്തുകാര്‍ കൊണ്ടുവരുന്ന സ്വര്‍ണം ശേഖരിക്കാന്‍ ഇയാള്‍ പലതവണ വിമാനത്താവളത്തില്‍ വന്നിട്ടുണ്ട്. കടത്തികൊണ്ടുവരുന്ന സ്വര്‍ണം ആവശ്യമുള്ളവര്‍ക്ക് എത്തിക്കുന്നതും പ്രകാശായിരുന്നു. കടത്തികൊണ്ടു വരുന്ന സ്വർണം കിഴക്കേകോട്ടയിലെ ജ്വല്ലറിയില്‍ എത്തിച്ചിരുന്നത് പ്രകാശാണ്. ജ്വല്ലറി മാനേജര്‍ ഹക്കീം ഒളിവിലാണ്. ഒളിവിലുള്ള ബിജുവിനും വിഷ്ണുവിനുമായി ലൂക്ക്ഒൗട്ട് നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്. സ്വര്‍ണക്കടത്തിനു കൂട്ടുനിന്ന കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനെയും ജ്വല്ലറി മാനേജര്‍ ഹക്കീമിന്റെ അക്കൗണ്ടന്റ് റാഷിദിനെയും ബിജുവിന്റെ ഭാര്യയെയും നേരത്തെ ഡി ആർ.ഐ അറസ്റ്റു ചെയ്തിരുന്നു.

സ്വര്‍ണം കടത്തിയ കേസില്‍ ഇതര സംസ്ഥാനക്കാരായ രണ്ടു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സംശയ നിഴലിലാണ്.  പല  തവണ  ഈ ഉദ്യോഗസ്ഥരെ ഡി ആർ.ഐ ചോദ്യം ചെയ്തെങ്കിലും സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധം കണ്ടെത്താനായിട്ടില്ല. ഇവരുടെ ഫോണ്‍ കോൾ വിശദാംശങ്ങൾ  സിഡാക്കില്‍ നിന്ന്  വരുത്തി ഡിആര്‍ഐ പരിശോധിച്ചു വരികയാണ്. 

മെയ് 13നാണ് 25 കിലോ സ്വര്‍ണവുമായി തിരുമല സ്വദേശി കെഎസ്ആര്‍ടിസി കണ്ടക്ട‍ര്‍ സുനില്‍കുമാര്‍ (45), കഴക്കൂട്ടം സ്വദേശി സെറീന(42) എന്നിവരെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തത്. മസ്കറ്റില്‍നിന്ന് തിരുവനന്തപുരത്തെത്തിയ ഒമാന്‍ എയര്‍വേയ്സിന്റെ വിമാനത്തിലാണ് ഇരുവരും എത്തിയത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.