തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശന നടപടികളില്‍ സഹകരിക്കുമെന്ന് സ്വകാര്യ മാനേജ്മെന്‍റ് പ്രതിനിധികള്‍. മുന്‍ നിലപാടില്‍ നിന്നും മാനേജ്മെന്‍റ് പ്രതിനിധികള്‍ പിന്നോക്കം പോയെങ്കിലും ഫീസ് നിര്‍ണയിച്ച് ഉത്തരവിറങ്ങുമ്പോള്‍ അനുകൂല തീരുമാനമില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് മാനേജ്മെന്‍റ് പ്രതിനിധികള്‍ അറിയിച്ചു. പ്രവേശന തിയതി അടുത്ത സാഹചര്യത്തില്‍ കടുംപിടുത്തം തുടര്‍ന്നാല്‍ സ്ഥാപനങ്ങളുടെ ഭാവിയെ ബാധിച്ചേക്കുമെന്നതിനാലാണ് നിലപാടില്‍ അയവ് വരുത്താന്‍ മാനേജ്മെന്‍റ് പ്രതിനിധികള്‍ തയ്യാറായത്. ആരോഗ്യമന്ത്രി കെകെ ശൈലജയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
ഫീസ് നിര്‍ണയിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങുമ്പോള്‍ തങ്ങള്‍ക്ക് അനുകൂലമായി വരണമെന്നും ഇല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നുമാണ് സ്വകാര്യ മാനേജ്മെന്‍റ് സര്‍ക്കാരിനെ അറിയിച്ചത്. ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലാണ് സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നതെന്നും സര്‍ക്കാര്‍ മുമ്പ് നിശ്ചയിച്ച ഫീസില്‍ അധ്യാപനം സാധ്യമല്ലെന്നുമാണ് മാനേജ്മെന്‍റ് നിലപാട്.