ETV Bharat / state

തിരുവനന്തപുരം കോര്‍പ്പറേഷൻ മേയര്‍ തെരഞ്ഞെടുപ്പ് നവംബര്‍ 12ന്

നൂറംഗ കൗണ്‍സിലില്‍ എല്‍ഡിഎഫ് 43 , ബിജെപി 35, യുഡിഎഫ് 21 എന്നിങ്ങനെയാണ് കക്ഷി നില. ഇതിന് പുറമെ ഒരു സ്വതന്ത്ര അംഗവും ഉണ്ട്

തിരുവനന്തപുരം കോര്‍പ്പറേഷൻ മേയര്‍ തെരഞ്ഞെടുപ്പ് 11ന്
author img

By

Published : Nov 2, 2019, 9:16 AM IST

തിരുവനന്തപുരം: കോര്‍പ്പറേഷനിലേക്കുള്ള മേയറുടെ തെരഞ്ഞെടുപ്പ് നവംബര്‍ 12ന് നടക്കും. മുന്‍ മേയര്‍ വി.കെ പ്രശാന്ത് നിയമസഭയിലേക്ക് തെഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലാണ് പുതിയ തെരഞ്ഞെടുപ്പ്.

നിലവില്‍ കോര്‍പ്പറേഷൻ ഭരണം എല്‍ഡിഎഫിനാണെങ്കിലും കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ മേയര്‍ തെരഞ്ഞെടുപ്പ് യുഡിഎഫിന് നിര്‍ണായകമാകും. കഴിഞ്ഞ തവണ എല്‍.ഡി.എഫിന് പരോക്ഷ പിന്തുണ കൊടുത്തപോലെ ഇത്തവണ കൊടുക്കേണ്ട ആവശ്യമില്ലെന്ന നിലപാടാണ് യുഡിഎഫിനുള്ളത്. പകരം ഒരു പൊതു സ്വതന്ത്രനെ മത്സരിപ്പിക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ച വേണ്ടെന്ന് കെപിസിസി നേതൃത്വം നിര്‍ദേശിച്ചതോടെ ചര്‍ച്ചകള്‍ അവസാനിച്ച മട്ടാണ്. ആരോഗ്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാനായ കെ.ശ്രീകുമാറിന്‍റെ പേരിനാണ് സിപിഎമ്മില്‍ മുന്‍തൂക്കം. ഇതില്‍ തീരുമാനമെടുക്കുന്നതിനായി സിപിഎം ജില്ലാ കമ്മിറ്റി യോഗം ഉടന്‍ ചേരും.

Intro:തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് 12 ന് നടക്കും. രാവിലെ 11 മണിക്കാണ് തിരഞ്ഞെടുപ്പ്. മുന്‍ മേയര്‍ വി.കെ പ്രശാന്ത് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നാണ് പുതിയ മേയറെ കണ്ടെത്തേണ്ടി വന്നത്. Body:ഭരണം എല്‍ഡിഎഫിന് ആണെങ്കിലും അവര്‍ക്ക് കേവല ഭൂരിപക്ഷമില്ല. ഈ സാഹചര്യത്തില്‍ യുഡിഎഫ് നിലപാട് നിര്‍ണായകമാകും. എന്നാല്‍ കഴിഞ്ഞത്തവണത്തെ പോലെ ഇത്തവണ എല്‍.ഡി.എഫിന് പരോക്ഷ പിന്തുണ കൊടുക്കേണ്ടതില്ല എന്ന നിലപാടിലാണ് യുഡിഎഫ് നേതൃത്വം. പകരം ഒരു പൊതു സ്വതന്ത്രനെ മത്സരിപ്പിക്കാനും യുഡിഎഫില്‍ ആലോചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ച വേണ്ടെന്ന് കെപിസിസി നേതൃത്വം നിര്‍ദ്ദേശിച്ചതോടെ ചര്‍ച്ചകള്‍ അവസാനിച്ച മട്ടാണ്. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായ കെ.ശ്രീകുമാറിന്റെ പേരിനാണ് സിപിഎമ്മില്‍ മുന്‍തൂക്കം. ഇതില്‍ തീരുമാനമെടുക്കുന്നതിനായി സിപിഎം ജില്ലാ കമ്മിറ്റി യോഗം ഉടന്‍ ചേരും. നൂറംഗ കൗണ്‍സിലില്‍ എല്‍ഡിഎഫ് 43 , ബിജെപി 35, യുഡിഎഫ് 21 എന്നിങ്ങനെയാണ് കക്ഷി നില. ഇതിന് പുറമെ ഒരു സ്വതന്ത്ര അംഗവും ഉണ്ട്.
Conclusion:......
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.