ETV Bharat / state

തിരുവനന്തപുരത്ത് പുതിയ മേയർ; കെ. ശ്രീകുമാറിന് മുൻഗണന

ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. ശ്രീകുമാർ, മുതിർന്ന കൗൺസിലർ വഞ്ചിയൂർ ബാബു, മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ പുഷ്‌പലത, ആർ.പി ശിവജി എന്നീ പേരുകളാണ് ഒഴിവിലേക്ക് പരിഗണിക്കുന്നത്.

തിരുവനന്തപുരത്ത് പുതിയ മേയർ തെരഞ്ഞെടുപ്പ്; കെ. ശ്രീകുമാറിനാണ് മുൻഗണന
author img

By

Published : Oct 25, 2019, 9:07 PM IST

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ പുതിയ മേയറെ തീരുമാനിക്കാൻ സിപിഎം ജില്ലാ കമ്മിറ്റിയോഗം നാളെ ചേരും. വി.കെ പ്രശാന്ത് വട്ടിയൂർക്കാവ് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. ശ്രീകുമാർ, മുതിർന്ന കൗൺസിലർ വഞ്ചിയൂർ ബാബു, മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ പുഷ്‌പലത, ആർ.പി ശിവജി എന്നീ പേരുകളാണ് ഒഴിവിലേക്ക് പരിഗണിക്കുന്നത്. കെ. ശ്രീകുമാറിനാണ് മുൻഗണന. നാളത്തെ കൗൺസിൽ യോഗത്തിനു ശേഷം വി.കെ പ്രശാന്ത് രാജി നൽകും. തുടർന്ന് 12 ദിവസത്തിനകം മേയറെ തെരഞ്ഞെടുക്കണം. 100 അംഗങ്ങളുള്ള കൗൺസിലിൽ 43 അംഗങ്ങളാണ് എൽഡിഎഫിനുള്ളത്. പ്രധാന പ്രതിപക്ഷമായ ബിജെപിക്ക് 35 അംഗങ്ങളും യുഡിഎഫിന് 21 അംഗങ്ങളുമുണ്ട്. 2015 ൽ എൽഡിഎഫിന് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത കൗൺസിലിൽ മേയർ സ്ഥാനത്തേക്ക് ബിജെപി സ്ഥാനാർഥിയെ നിർത്തിയിരുന്നു. എന്നാൽ യുഡിഎഫിന്‍റെ പിന്തുണയോടെ വി.കെ പ്രശാന്ത് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. അതേസമയം വി.കെ പ്രശാന്തിനെ താരമാക്കിയെന്ന ആരോപണം നേരിടുന്ന യുഡിഎഫ് പാർലമെന്‍ററി പാർട്ടി നേതാവ് അനിൽ കുമാർ രാജിസന്നദ്ധത അറിയിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ യുഡിഎഫും ബിജെപിയും ഇക്കുറി എന്ത് നിലപാടെടുക്കുമെന്നാണ് അറിയേണ്ടത്.

Intro:തിരുവനന്തപുരം കോർപ്പറേഷന്റെ പുതിയ മേയറെ തീരുമാനിക്കാൻ സി പി എം ജില്ലാ കമ്മിറ്റിയോഗം നാളെ ചേരും. വി കെ പ്രശാന്ത് വട്ടിയൂർക്കാവ്
എം എൽ എ യായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്.

ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ ശ്രീകുമാർ, മുതിർന്ന കൗൺസിലർ വഞ്ചിയൂർ ബാബു, മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ പുഷ്പലത, ആർ പി ശിവജി എന്നീ പേരുകളാണ് പരിഗണിക്കുന്നത്.
K ശ്രീകുമാറിനാണ് മുൻഗണന.

നാളത്തെ കൗൺസിൽ യോഗത്തിനു ശേഷം വി കെ പ്രശാന്ത് രാജി നൽകും. തുടർന്ന് 12 ദിവസത്തിനകം മേയറെ തെരഞ്ഞെടുക്കണം. 100 അംഗങ്ങളുള്ള കൗൺസിലിൽ 43 അംഗങ്ങളാണ് LDF നുള്ളത്. പ്രധാന പ്രതിപക്ഷമായ ബി ജെ പി ക്ക് 35 അംഗങ്ങളും UDF ന് 21 ഉം അംഗങ്ങളുണ്ട്.

എൽ ഡി എഫിന് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത കൗൺസിലിൽ മേയർ സ്ഥാനത്തേക്ക് 2015 ൽ ബി ജെ പി സ്ഥാനാർത്ഥിയെ നിർത്തിയിരുന്നു. എന്നാൽ UDF ന്റെ പിന്തുണയോടെ വി കെ പ്രശാന്ത് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

അതേസമയം വി കെ പ്രശാന്തിനെ താരമാക്കിയെന്ന ആരോപണം നേരിടുന്ന
യു ഡി എഫ് പാർലമെന്ററി പാർട്ടി നേതാവ് അനിൽ കുമാർ രാജിസന്നദ്ധത അറിയിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ യു ഡി എഫും ബി ജെ പിയും ഇക്കുറി എന്തു നിലപാടെടുക്കുമെന്നാണ് അറിയേണ്ടത്.

etv bharat
thiruvananthapuram.

Body:.

Conclusion:.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.