ETV Bharat / state

അകത്തും പുറത്തും കനത്ത പ്രതിഷേധം; മേയര്‍ ഓഫിസിലെത്തിയത് പിഎ ഓഫിസ് വഴി - letter controversy

മേയർ കോർപ്പറേഷൻ ഓഫിസിൽ എത്തിയപ്പോൾ മുതൽ ഇടതു കൗൺസിലർമാർ സംരക്ഷണമൊരുക്കി. പൊലീസ് അകമ്പടിയോടെ പിഎയുടെ ഓഫിസ് വഴിയാണ് മേയറെ ഓഫിസിനകത്തേക്ക് പ്രവേശിപ്പിച്ചത്

മേയര്‍ ആര്യ രാജേന്ദ്രന്‍  ബിജെപി  തിരുവനന്തപുരം കോര്‍പ്പറേഷന്‍  കത്ത് വിവാദം  mayor arya rajendran  mayor arya rajendran on corporation office  thiruvanathapuram corporation office  letter controversy
ഇടത് കൗണ്‍സിലറുമാര്‍ സംരക്ഷണം ഒരുക്കി; മേയര്‍ ആര്യ രാജേന്ദ്രന്‍ ഓഫീസില്‍
author img

By

Published : Nov 8, 2022, 3:49 PM IST

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫിസിലെത്തി മേയര്‍ ആര്യ രാജേന്ദ്രന്‍. ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ നഗരസഭ ഓഫിസിനകത്തും കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തും പ്രതിഷേധം നടത്തുന്നതിനിടെയാണ് മേയര്‍ ഓഫിലെത്തിയത്. മേയർ കോർപ്പറേഷൻ ഓഫിസിൽ എത്തിയപ്പോൾ മുതൽ ഇടതു കൗൺസിലർമാർ സംരക്ഷണമൊരുക്കി.

മേയര്‍ ആര്യ രാജേന്ദ്രന്‍ ഓഫിസില്‍

പൊലീസ് അകമ്പടിയോടെ പിഎയുടെ ഓഫിസ് വഴിയാണ് മേയറെ ഓഫിസിനകത്തേക്ക് പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഡെപ്യൂട്ടി മേയര്‍ പികെ രാജു എന്നിവരുമായി ചര്‍ച്ച നടത്തി. ഇതിന് പിന്നാലെ ബിജെപി കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. ഓഫിസിലേക്കിറങ്ങിയ മേയറുടെ വാഹനം തടഞ്ഞ് കെഎസ്‍യു പ്രവർത്തകൻ കരിങ്കൊടി കാണിച്ചിരുന്നു. വാഹനം തടഞ്ഞ പ്രവർത്തകരെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. തുടർച്ചയായ രണ്ടാം ദിവസവും കോർപറേഷനിൽ കോൺഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്.

Also Read:'അനിയൻ ബാവ, ചേട്ടൻ ബാവ സമരം': പ്രതിഷേധങ്ങളെ തള്ളി ഡെപ്യൂട്ടി മേയര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.