ETV Bharat / state

കെഎസ്ആർടിസിയിൽ കൂട്ട സ്ഥലംമാറ്റം ; നടപടി സ്ഥിതിവിവര കണക്കിന്‍റെ അടിസ്ഥാനത്തില്‍ - Transfer in KSRTC

Transfer in KSRTC | 3062 ജീവനക്കാരെ സ്ഥലംമാറ്റിക്കൊണ്ട് മാനേജ്മെന്‍റ്‌ ഉത്തരവിറക്കി. 1,578 ഡ്രൈവർമാർക്കും 1,348 കണ്ടക്‌ടർമാർക്കും 100 സ്റ്റോർ വിഭാഗം ജീവനക്കാർക്കുമാണ് സ്ഥലംമാറ്റം.

ksrtc transfer  Mass transfer in KSRTC  KSRTC  Mass transfer of KSRTC employees  കെഎസ്ആർടിസി  കെഎസ്ആർടിസിയിൽ കൂട്ടസ്ഥലംമാറ്റം  കെഎസ്ആർടിസി ജീവനക്കാരുടെ സ്ഥലംമാറ്റം  സ്ഥിതിവിവര കണക്കിന്‍റെ അടിസ്ഥാനത്തില്‍  Based on statistics  transfer  Transfer in KSRTC  CITU against Management
Mass transfer of KSRTC employees
author img

By ETV Bharat Kerala Team

Published : Nov 5, 2023, 10:01 AM IST

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ കൂട്ട സ്ഥലംമാറ്റം (Transfer in KSRTC). 3062 ജീവനക്കാരെ സ്ഥലംമാറ്റിക്കൊണ്ട് മാനേജ്മെന്‍റ്‌ ഉത്തരവിറക്കി. 1,578 ഡ്രൈവർമാർക്കും 1,348 കണ്ടക്‌ടർമാർക്കും 100 സ്റ്റോർ വിഭാഗം ജീവനക്കാർക്കുമാണ് സ്ഥലംമാറ്റം. 10-07-2023 ലെ ജീവനക്കാരുടെ സ്ഥിതിവിവര കണക്കിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റപ്പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

അതിനാൽ ഈ ദിവസത്തിന് ശേഷം സസ്‌പെൻഷനിൽ ആയവരോ ഡ്യൂട്ടിക്ക് ഹാജരാകാത്തവരോ ശൂന്യ വേതന അവധിയിൽ പ്രവേശിച്ചവരോ മരണപ്പെട്ടവരോ പട്ടികയിൽ ഉൾപ്പെട്ടവരിൽ ഉണ്ടെങ്കിൽ ജില്ല അധികാരികൾ പരിശോധിച്ച് വിവരം ജനറൽ വിഭാഗത്തിൽ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി കെഎസ്ആർടിസി ജീവനക്കാരെ സ്ഥലംമാറ്റിയ മാനേജ്മെന്‍റ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഭരണപക്ഷ സംഘടനയായ സിഐടിയു (CITU against Management) രംഗത്തെത്തിയിരുന്നു.

ഇതേ തുടർന്ന് ഉത്തരവ് നേരത്തെ മരവിപ്പിച്ചിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കൂട്ട സ്ഥലംമാറ്റം സംബന്ധിച്ച തീരുമാനമെന്നും ഈ നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സിഐടിയു സംസ്ഥാന പ്രസിഡന്‍റായിരുന്ന ആനത്തലവട്ടം ആനന്ദൻ്റെ നേതൃത്വത്തിൽ നേതാക്കൾ നേരത്തെ ഗതാഗത മന്ത്രി ആൻ്റണി രാജുവുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. 19,000 കണ്ടക്‌ടര്‍മാരെയും, ഡ്രൈവർ വിഭാഗത്തിൽ നിന്ന് 8462 പേരെയുമാണ് സ്ഥലം മാറ്റിയത്. ഇതിൽ 6178 പേരെയും മാനദണ്ഡങ്ങൾ ലംഘിച്ചാണ് സ്ഥലം മാറ്റിയത് എന്നായിരുന്നു ആരോപണം.

കേരളത്തിന്‍റെ തെക്കേ അറ്റത്ത് ജീവിക്കുന്ന ജീവനക്കാരെ വടക്കേ അറ്റത്തേക്ക് സ്ഥലം മാറ്റി ദ്രോഹിക്കുകയാണ് മാനേജ്മെൻ്റ് എന്ന് കെഎസ്ആർടിഇ ജനറൽ സെക്രട്ടറി എസ് വിനോദ് ഇടിവി ഭാരതിനോട് പ്രതികരിച്ചിരുന്നു. പ്രതിപക്ഷ തൊഴിലാളി സംഘടനകൾ അടക്കം വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

രൂപമാറ്റം വരുത്തിയ കെഎസ്ആർടിസി: മണ്ഡല സദസ് പരിപാടിക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിക്കുന്നത് രൂപമാറ്റം വരുത്തിയ കെഎസ്ആർടിസി ബസ്. സ്വിഫ്റ്റ് ജീവനക്കാരുടെ കരുതൽ ധനം ഉപയോഗിച്ച് വാങ്ങിയ ഹൈബ്രിഡ് നോൺ എ സി സീറ്റർ കം സ്ലീപ്പർ ബസാണ് രൂപമാറ്റം വരുത്തുന്നത്. സീറ്റുകളുടെ എണ്ണം കുറയ്‌ക്കുകയും എ സി സ്ഥാപിക്കുകയും ചെയ്യും.

ALSO READ: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡലസദസിന് രൂപമാറ്റം വരുത്തിയ കെഎസ്ആർടിസി ബസ്

മറ്റ് ആവശ്യങ്ങൾക്കായി സ്വിഫ്റ്റ്‌ ബസുകൾ ഉപയോഗിക്കരുതെന്ന കിഫ്‌ബി കരാർ നിലനിൽക്കുന്നതിനാലാണ് സ്വിഫ്റ്റ് ജീവനക്കാരുടെ കരുതൽ ധനം ഉപയോഗിച്ച് വാങ്ങിയ ഹൈബ്രിഡ് ബസ് രൂപമാറ്റം വരുത്തുന്നത്. ഇതിനായി മാനേജ്മെന്‍റ് സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ആകെ 48 സീറ്റുകൾ ഉള്ള ഹൈബ്രിഡ് നോൺ എ സി സീറ്റർ കം സ്ലീപ്പർ ബസിൽ ഇരുന്ന് യാത്ര ചെയ്യുന്നതിന് 28 സീറ്റുകളും 20 സ്ലീപ്പർ സീറ്റുകളുമാണ് ഉള്ളത്. നിലവിൽ സ്ലീപ്പർ സീറ്റുകൾ മുകളിലാണ്. മന്ത്രിമാരുടെ സൗകര്യം പരിഗണിച്ച് രൂപ മാറ്റം വരുത്തുമ്പോൾ പുഷ്ബാക്ക് സീറ്റുകളുടെ എണ്ണം കുറച്ച് സ്ലീപ്പർ സീറ്റുകൾ താഴെ സജ്ജീകരിക്കും.

ALSO READ: കെടിഡിഎഫ്‌സി ചെയർമാനായി ബിജു പ്രഭാകറിന് പകരം ചുമതല ; ബി അശോകിനെ മാറ്റിയത് വായ്‌പ തിരിച്ചടവ് തർക്കം നിലനിൽക്കെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.