തിരുവനന്തപുരം: ജില്ലയിലെ വിമത സ്ഥാനാർത്ഥികളെയും അവർക്കു വേണ്ടി പ്രവർത്തിക്കുന്നവരെയും പുറത്താക്കി കോൺഗ്രസ്. കോർപ്പറേഷനിലെ തമ്പാനൂർ വാർഡിലെ വിമത സ്ഥാനാർത്ഥി എസ്.എസ് സുമ, ചെറുവയ്ക്കൽ വാർഡിലെ വിമത സ്ഥാനാർഥി വിജയകുമാരി, കിണവൂർ വാർഡിൽ വിമത സ്ഥാനാർത്ഥിക്കു വേണ്ടി പ്രവർത്തിക്കുന്ന നാലാഞ്ചിറ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പനയപ്പള്ളി ഹരികുമാർ, ഹാർബർ വാർഡിലെ വിമത സ്ഥാനാർഥി
എം നിസാമുദ്ദീൻ, വിഴിഞ്ഞം വാർഡിൽ മത്സരിക്കുന്ന പ്രമീള രാജൻ, നന്ദൻകോട് വാർഡിലെ വിമത സ്ഥാനാർത്ഥി ലീലാമ്മ ഐസക് തുടങ്ങിയവരെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.
ഡിസിസി പ്രസിഡൻ്റ് നെയ്യാറ്റിൻകര സനലാണ് ഇക്കാര്യം അറിയിച്ചത്. ഇവരെ കൂടാതെ വിവിധ പഞ്ചായത്തുകളിലെ 10 പേരെയും കൂടി പുറത്താക്കി. പുറത്താക്കപ്പെട്ടവരിൽ പാർട്ടിയുടെ വാർഡ്, മണ്ഡലം ചുമതലകൾ വഹിക്കുന്നവരും ഡിസിസി അംഗവും മുൻ പഞ്ചായത്ത് അംഗങ്ങളുമുണ്ട്.