ETV Bharat / state

കേരള സർവകലാശാലയിൽ വീണ്ടും മാർക്ക് തട്ടിപ്പ്

45 വർഷമായി നിലനിന്നിരുന്ന പരീക്ഷ മാനുവലിലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് പുതിയ മാർക്ക് തട്ടിപ്പ്. സിപിഎം അംഗങ്ങൾ മാത്രമുള്ള നാമനിർദ്ദേശം ചെയ്ത സിൻഡിക്കേറ്റാണ് കഴിഞ്ഞ ജൂണിൽ ചട്ടം ഭേദഗതി ചെയ്തത്.

Mark scam at Kerala University  കേരള സർവകലാശാല  കേരള സർവകലാശാലയിൽ വീണ്ടും മാർക്ക് തട്ടിപ്പ്  തിരുവനന്തപുരം  മോഡറേഷൻ തിരിമറി
കേരള സർവകലാശാലയിൽ വീണ്ടും മാർക്ക് തട്ടിപ്പ്
author img

By

Published : Mar 3, 2020, 8:51 AM IST

Updated : Mar 3, 2020, 9:15 AM IST

തിരുവനന്തപുരം: മോഡറേഷൻ തിരിമറിയ്ക്ക് പിന്നാലെ കേരള സർവകലാശാലയിൽ വീണ്ടും മാർക്ക് തട്ടിപ്പ്. സർവകലാശാലയുടെ പുന:പരിശോധനാ ചട്ടങ്ങൾ ഭേദഗതി ചെയ്താണ് വൻ മാർക്ക് തട്ടിപ്പ് നടത്തിയത്. ഇക്കഴിഞ്ഞ എൽ.എൽ.ബി, ബി.ടെക്, ബി.എ പരീക്ഷകളിൽ വിവിധ സെമിസ്റ്ററുകളിൽ തോറ്റ നാനൂറോളം വിദ്യാർഥികൾക്കാണ് ഇത്തരത്തിൽ പുനപരിശോധനയിലൂടെ ഉയർന്ന മാർക്കുകൾ ലഭിച്ചത്. 45 വർഷമായി നിലനിന്നിരുന്ന പരീക്ഷ മാനുവലിലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് പുതിയ മാർക്ക് തട്ടിപ്പ്.

Mark scam at Kerala University  കേരള സർവകലാശാല  കേരള സർവകലാശാലയിൽ വീണ്ടും മാർക്ക് തട്ടിപ്പ്  തിരുവനന്തപുരം  മോഡറേഷൻ തിരിമറി
മാർക്ക് തട്ടിപ്പ് നടത്തിയെന്ന് തെളിയിക്കുന്ന രേഖ

സിപിഎം അംഗങ്ങൾ മാത്രമുള്ള നാമനിർദ്ദേശം ചെയ്ത സിൻഡിക്കേറ്റാണ് കഴിഞ്ഞ ജൂണിൽ ചട്ടം ഭേദഗതി ചെയ്തത്. തുടർന്ന് നടന്ന വിവിധ പരീക്ഷകളുടെ പുനർമൂല്യനിർണയത്തിൽ വ്യാപകമായ ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടതിനെ തുടർന്ന് ചട്ടഭേദഗതി സർവ്വകലാശാല പിൻവലിച്ചു. എന്നാൽ ഇതിനകം മാർക്ക്‌ കൂട്ടിനൽകി വിജയിപ്പിച്ച വിദ്യാർഥികളുടെ മാർക്ക്‌ പിൻവലിച്ചിട്ടില്ല. പുനപരിശോധനയിൽ പത്ത് ശതമാനത്തിൽ കൂടുതൽ മാർക്ക്‌ കിട്ടിയാൽ മൂന്നാമതും മൂല്യനിർണയം നടത്തി ലഭിക്കുന്ന മാർക്കുകളുടെ ശരാശരി മാർക്ക് വിദ്യാർഥിക്കു നൽകണം എന്നതായിരുന്നു ചട്ടം. എന്നാൽ പുനർമൂല്യ നിർണയത്തിൽ കൂടുതലായി എത്ര മാർക്ക് ലഭിച്ചാലും മൂന്നാമതായുള്ള പരിശോധന കൂടാതെ തന്നെ ആദ്യ പുനർമൂല്യ നിർണയത്തിൽ ലഭിച്ച മാർക്ക് അംഗീകരിച്ചു നൽകാനുള്ള ഭേദഗതിയാണ് നൂറു കണക്കിന് വിദ്യാർഥികൾക്ക് തുണയായത്.

കൂടാതെ പുനർമൂല്യ നിർണയത്തിൽ പത്ത് ശതമാനത്തിൽ കൂടുതൽ മാർക്ക് വ്യത്യാസം വന്നാൽ മറ്റൊരു അധ്യാപകൻ മൂന്നാമത് മൂല്യനിർണയം നടത്തണമെന്നാണ് വ്യവസ്ഥ. അതിനാൽ പുനർമൂല്യനിർണയം കാര്യക്ഷമവും സുതാര്യവും ആയിരുന്നു. എന്നാൽ പുനർമൂല്യ നിർണയ ഫലം വേഗത്തിൽ പ്രസിദ്ധീകരിക്കുന്നതിന്‍റെ മറവിൽ മൂന്നാം മൂല്യനിർണയം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ചട്ടഭേദഗതിയെ തുടർന്ന് കഴിഞ്ഞ എൽ.എൽ.ബി, ബി.ടെക്, ബി.എ പരീക്ഷകളിൽ തോറ്റ നാന്നൂറോളം പേർക്ക് പുനർമൂല്യനിർണയത്തിൽ ഇരുപത് ശതമാനത്തിൽ കൂടുതൽ മാർക്കാണ് ലഭിച്ചത്. മുന്നൂറ് പേർക്ക് 10 ശതമാനത്തിൽ കൂടുതലും മാർക്ക്‌ കിട്ടിയതായി പരീക്ഷ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ലഭിച്ച മാർക്കുകളിൽ തോറ്റ ഒരു വിദ്യാർഥിയുടെ എൽഎൽബി അഡ്മിനിസ്ട്രേറ്റീവ് ലോ പേപ്പറിന് കിട്ടിയ 8 മാർക്ക്‌ പുനർമൂല്യ നിർണയത്തിൽ 36 ആയും, മറ്റൊരു വിദ്യാർഥിയുടെ 4 മാർക്ക്‌ 26 ആയും ഉയർന്നു. നാല്പതോളം പേർക്ക് 25 മുതൽ 35മാർക്ക്‌ വരെ വ്യത്യാസം ഉണ്ട്. ലോ ഓഫ് ക്രൈം എന്ന എൽഎൽബി പരീക്ഷ പേപ്പറിന് ഒരു കുട്ടിക്ക് കിട്ടിയ 2 മാർക്ക്‌ 36 ആയി ഉയർന്നു. ബി.ടെക്കിന്റെ ജിയോ ടെക്ക്നിക്കൽ എഞ്ചിനിയറിങ് പേപ്പറിന് 9 കിട്ടിയ കുട്ടിക്ക് 40 മാർക്കായി. ബിഎ ഇംഗ്ലീഷിൽ പോയട്രി അന്‍റ് ഗ്രാമറിന് 5 മാർക്ക് പുനഃപരിശോധനയിൽ 52 ആയി ഉയർന്നു.സിബിസിഎസ് അഞ്ചാം സെമസ്റ്റർ മൈക്രോ എക്കണോമിക്സ് പേപ്പറിന് നൽകിയിരുന്ന 6 മാർക്ക്‌ 33 ആയും, 1 മാർക്ക്‌ 21 ആയും ഉയർന്നു.

20 ശതമാനത്തിൽ കൂടുതൽ മാർക്ക്‌ വ്യത്യാസം വന്നാൽ ആദ്യ മൂല്യനിർണയം നടത്തിയ അധ്യാപകരിൽ നിന്ന് അയ്യായിരം മുതൽ പതിനായിരം വരെ രൂപ പിഴയായി ഈടാക്കണമെന്നാണ് ചട്ടം. ഉത്തര കടലാസുകൾ ആദ്യമൂല്യനിർണയം നടത്തിയ അധ്യാപകരിൽ നിന്നും പിഴ ഈടാക്കാൻ പരീക്ഷ വിഭാഗം നടപടി ആരംഭിച്ചപ്പോഴാണ് സിണ്ടിക്കേറ്റ് മൂന്നാം മൂല്യനിർണയം നിർത്തലാക്കി ഭേദഗതി മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചത്. ചട്ട ഭേദഗതി പിൻവലിച്ചതോടെ പത്തു ശതമാനത്തിൽ കൂടുതൽ മാർക്ക്‌ കിട്ടിയ ഉത്തരക്കടലാസുകൾ വീണ്ടും മൂല്യ നിർണയത്തിന് അയക്കേണ്ടതായി വരും. കൂടുതൽ മാർക്ക്‌ കിട്ടി ജയിച്ചവരുടെ മാർക്ക്‌ ലിസ്റ്റുകൾ ഇതിനകം നൽകി കഴിഞ്ഞു. കൂട്ടി കിട്ടിയ മാർക്കുകൾ പിൻവലിക്കാതിരിക്കാൻ ജയിച്ച വിദ്യാർഥികൾ വിസിയേയും സിണ്ടിക്കേറ്റിനെയും സമീപിച്ചിരിക്കുകയാണ്.

Last Updated : Mar 3, 2020, 9:15 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.