തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതിയുടെ വീട്ടിൽ നിന്നും കേരള സർവകലാശാല മാർക്ക് ലിസ്റ്റുകൾ കണ്ടെത്തിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിആർഐയുടെ ശുപാർശ പ്രകാരമാണ് സർക്കാർ തീരുമാനം. സ്വർണക്കടത്ത് കേസ് പ്രതി വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടിൽ നിന്നാണ് കേരള സർവകലാശാലയുടെ മാർക്ക് ലിസ്റ്റുകള്‍ കണ്ടെത്തിയത്.
കഴിഞ്ഞ ജൂൺ 14ന് ഡിആർഐ നടത്തിയ റെയ്ഡിലാണ് വിഷ്ണുവിന്റെ തിരുമലയിലെ വീട്ടിൽ നിന്നും കേരള സർവകലശാലയുടെ പൂരിപ്പിക്കാത്തതും സീൽ പതിച്ചതുമായ മാർക്ക് ലിസ്റ്റുകൾ കണ്ടെത്തിയത്. ഇതേ തുടർന്നാണ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ഡിആർഐ സർക്കാരിന് ശുപാർശ ചെയ്യുകയായിരുന്നു.