തിരുവനന്തപുരം: മരട് ഫ്ലാറ്റ് വിഷയത്തിൽ യുഡിഎഫിൽ അഭിപ്രായ ഭിന്നതയില്ലെന്ന് ആർഎസ്‌പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്. ഇതു സംബന്ധിച്ച് പാർട്ടിക്ക് അഭിപ്രായ വ്യത്യാസമില്ലെന്നും സർവ്വകക്ഷി യോഗത്തിൽ യോജിച്ച നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എം.പി മാർ പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തിൽ എൻ.കെ പ്രേമചന്ദൻ ഒപ്പിടാത്തതെന്തെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും എ.എ അസീസ് പറഞ്ഞു. സർവ്വ കക്ഷി യോഗത്തിന് മുന്നോടിയായി കൻ്റോൺമെൻ്റ് ഹൗസിൽ ചേർന്ന യുഡിഎഫ് ഘടകകക്ഷി യോഗത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം