ETV Bharat / state

പാലോട് മലവെള്ളപ്പാച്ചിലിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി ; മരണസംഖ്യ രണ്ടായി - palode flash flood

അപകടം നടന്ന സ്ഥലത്തുനിന്നും മൂന്ന് കിലോമീറ്റർ അകലെ മൂന്നാറ്റിൻ മുക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആറ് വയസുകാരി നസ്രിയ ഫാത്തിമയുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.

പാലോട് മലവെള്ളപ്പാച്ചിൽ  കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി  MANKAYAM WATER FALL FLOOD UPDATION  body of the missing woman was found palode flood  മങ്കയത്ത് മലവെള്ളപ്പാച്ചിൽ  പാലോട് മരിച്ചവർ  കേരള വാർത്തകൾ  kerala flood news  kerala news  palode flash flood  നസ്രിയ ഫാത്തിമ
പാലോട് മലവെള്ളപ്പാച്ചിലിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി ; മരണസംഖ്യ രണ്ടായി
author img

By

Published : Sep 5, 2022, 10:10 AM IST

Updated : Sep 5, 2022, 1:31 PM IST

തിരുവനന്തപുരം : പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് സ്വദേശിനി ഷാനിയുടെ മൃതദേഹമാണ് നാട്ടുകാരുടെ നേതൃത്വത്തിലുള്ള തിരച്ചിൽ സംഘം കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.

പാലോട് മലവെള്ളപ്പാച്ചിലിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഇന്നലെ(04.09.2022) ആറു വയസുകാരി നസ്രിയ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഞായറാഴ്‌ച വൈകുന്നേരം 5:30 നാണ് നെടുമങ്ങാട് നിന്നെത്തിയ മൂന്ന് കുടുംബത്തിൽ നിന്നുള്ള അഞ്ചുകുട്ടികൾ അടക്കമുള്ള 11 അംഗ സംഘം മലവെള്ളപ്പാച്ചിലിൽപ്പെട്ടത്. സംഘത്തിലെ നാല് പേരാണ് ഒഴുക്കിൽപ്പെട്ടത്.

ഇതിൽ ഒരാൾക്ക് മാത്രമാണ് നീന്തി രക്ഷപ്പെടാനായത്. ഒരു കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി. കാണാതായ രണ്ട് പേരാണ് മരിച്ചത്. മങ്കയം ആറിലെ വാഴത്തോപ്പ് കുളിക്കടവിലാണ് സംഭവം.

ആറ് വയസുകാരിയുടെ മൃതദേഹം അരകിലോമീറ്റർ താഴെ പാറക്കൂട്ടത്തിലാണ് കണ്ടെത്തിയത്. ഷാനിയുടെ മൃതദേഹം അപകടം നടന്ന സ്ഥലത്തുനിന്നും മൂന്ന് കിലോമീറ്റർ അകലെ മൂന്നാറ്റിൻ മുക്കിൽ നിന്നാണ് കിട്ടിയത്. പൊൻമുടി, ബ്രൈമൂർ എന്നിവിടങ്ങളിൽ ശക്തമായ മഴയുള്ളതിനാൽ കുളിക്കാനിറങ്ങരുതെന്ന നാട്ടുകാരുടെ നിർദേശം അവഗണിച്ച് പുഴയിലിറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.

രണ്ട് മൃതദേഹങ്ങളും പോസ്‌റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Last Updated : Sep 5, 2022, 1:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.