ETV Bharat / state

ജെജെമിന് ഇത് പുതുജീവിതം ; കലാപ കലുഷിത മണിപ്പൂരില്‍ നിന്ന് കളിചിരികളിലേക്കുള്ള മടക്കം

author img

By

Published : Jun 23, 2023, 9:06 PM IST

Updated : Jun 23, 2023, 9:21 PM IST

മണിപ്പൂരിലെ കലാപ ഭീതിയിൽ നിന്ന് കേരളത്തിലേക്ക് എത്തിയ ജെജെം എന്ന രണ്ടാം ക്ലാസുകാരി ഇന്ന് തൈക്കാട് ഗവണ്‍മെന്‍റ് മോഡല്‍ എല്‍ പി സ്‌കൂൾ വിദ്യാർഥിനി

Manipur girl  ജെജെം  ഹൊയ്‌നെജെം വായ്‌പേയ്  തൈക്കാട് ഗവണ്‍മെന്‍റ് മോഡല്‍ എല്‍ പി സ്‌കൂൾ  മണിപ്പൂർ സ്വദേശിനി  മണിപ്പൂർ കലാപം  jejem  manipur girl at kerala school  manipur riot
ജെജെമിന് ഇത് പുതിയ ജീവിതം

കേരളത്തിലെത്തി ജെജെം

തിരുവനന്തപുരം : നിലയ്‌ക്കാത്ത കലാപങ്ങളാല്‍ കലുഷിതമായ മണിപ്പൂരില്‍ നിന്നും കേരളത്തിലേക്ക് രക്ഷപ്പെട്ട് എത്തിയിരിക്കുകയാണ് ഏഴുവയസുകാരി ഹൊയ്‌നെജെം വായ്‌പേയ് എന്ന ജെജെം. മെയ്‌തി - കുകി വിഭാഗങ്ങള്‍ തമ്മിലുള്ള കലാപം രൂക്ഷമായ മണിപ്പൂരിലെ അതിര്‍ത്തി ജില്ലയായ കാങ്‌പോക്‌പിയിലെ നാഖുജങ് ഗ്രാമത്തില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ജെജെം കേരളത്തിലേക്ക് എത്തുന്നത്. തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്‍റ് മോഡല്‍ എല്‍ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഈ ബാലികയിപ്പോൾ.

ജെജെമിന്‍റെ മണിപ്പൂരിലെ വീടും സ്‌കൂളും കലാപകാരികള്‍ തീയിട്ടു. മാതാപിതാക്കളും സഹോദരങ്ങളും അഭയാര്‍ഥി ക്യാമ്പിലാണ്. കത്തിപ്പടരുന്ന കലാപത്തിന്‍റെ ചൂടില്‍ നിന്ന് പഠിക്കാന്‍ മിടുക്കിയായ മകളെ ബന്ധുവും തിരുവനന്തപുരത്ത് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥനുമായ ലുംബി ചാങ്ങിന്‍റെ സംരക്ഷണത്തിലേക്ക് അയച്ചിരിക്കുകയാണ് ജെജെമിന്‍റെ മാതാപിതാക്കളായ മാംഗ്‌ദോയ് - ആചോയ് ദമ്പതികള്‍.

രക്ഷകനായി ബന്ധു : അതേസമയം ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥനായ ലുംബി ചാങ്ങിന്‍റെ വീടിനും കലാപകാരികള്‍ തീയിട്ടിരുന്നു. കര്‍ഷകരായ ജെജെമിന്‍റെ മാതാപിതാക്കള്‍ ഇപ്പോഴും അഭയാര്‍ഥി ക്യാമ്പില്‍ തുടരുകയാണ്. ആക്രമണത്തിൽ വീടിനോടൊപ്പം ജെജെമിനെ സംബന്ധിക്കുന്ന രേഖകളും കത്തിനശിച്ചിരുന്നു. മുന്‍പ് പഠിച്ചിരുന്ന സ്‌കൂളിലെ ഐ ഡി കാര്‍ഡ് മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത്.

ക്ലാസിലെത്തിയ ആദ്യ ദിവസങ്ങളില്‍ ജെജെമിന്‍റെ മുഖത്ത് കലാപത്തിന്‍റെ ദുരനുഭവങ്ങള്‍ സമ്മാനിച്ച നടുക്കം വ്യക്തമായിരുന്നുവെന്ന് അധ്യാപകര്‍ പറയുന്നു. പുതിയ സ്‌കൂളിന്‍റെ അന്തരീക്ഷവുമായി ജെജെമിനെ പൊരുത്തപ്പെടുത്താനുള്ള ശ്രമത്തിലാണ് അധ്യാപകര്‍.

also read : Manipur violence | മണിപ്പൂരിൽ സുരക്ഷ സേനയും ജനക്കൂട്ടവും തമ്മിൽ ഏറ്റുമുട്ടൽ, രണ്ട് പേർക്ക് പരിക്ക്

മണിപ്പൂരിനെ തകർത്ത് വംശീയ കലാപം : ഒരു മാസം മുൻപാണ് മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. വടക്ക് കിഴക്കൻ സംസ്ഥാനത്തെ മെയ്‌തി - കുക്കി സമുദായക്കാർ തമ്മിലാണ് വംശീയ കലാപം നടന്നത്. കലാപത്തിൽ ഇതിനോടകം 100 ലധികം പേർ കൊല്ലപ്പെട്ടു. മെയ് മൂന്നിന് പട്ടികവർഗ പദവിക്കായി മെയ്‌തി സമുദായത്തിന്‍റെ ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ 'ആദിവാസി ഐക്യദാർഢ്യ മാർച്ച്' സംഘടിപ്പിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. പിന്നീടുള്ള ദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളായി. കലാപകാരികൾ നിരവധി വീടുകൾക്ക് തീയിട്ടു.

കഴിഞ്ഞ ദിവസം ജനക്കൂട്ടവും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കളുടെ വീടുകൾക്ക് തീയിടാനും കലാപകാരികൾ ശ്രമിച്ചിരുന്നു. 1000 പേരടങ്ങുന്ന ജനക്കൂട്ടം വീടുകൾ കത്തിക്കാൻ ശ്രമിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇംഫാലിൽ കലാപം അതിരൂക്ഷമാണ്.

also read : Manipur Violence| മണിപ്പൂരിൽ കുക്കി തീവ്രവാദികളും ഗ്രാമ സന്നദ്ധപ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ; 9 പേർക്ക് പരിക്ക്

അസം റൈഫിൾസും മണിപ്പൂർ ആർഎഎഫും സൈന്യവും ഇംഫാലിൽ അർധരാത്രി സംയുക്തമായി മാർച്ച് നടത്തിയിരുന്നു. ഇന്‍റർനെറ്റ് ഉൾപ്പടെയുള്ള പല സേവനങ്ങളും ക്രമസമാധാന നില തകരാതിരിക്കാൻ നിരോധിച്ചിരുന്നു.

Last Updated : Jun 23, 2023, 9:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.