തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മാസ്‌ക് നിർബന്ധമാക്കി സർക്കാർ ഉത്തരവ്. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തുമാണ് മാസ്‍ക് നിർബന്ധമാക്കിയിരിക്കുന്നത്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‍ക് ധരിക്കണം.
മാസ്‌ക് ധരിക്കാതെ എത്തുന്നവർക്കെതിരെ കേസെടുക്കുകയും പിഴ നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഇക്കാര്യം നിർദേശിച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് സർക്കുലർ ഇറക്കിയിട്ടുണ്ട്. കൊവിഡ് വ്യാപനം കൂടിയ ആദ്യഘട്ടങ്ങളിൽ സംസ്ഥാനത്ത് മാസ്‍ക് നിർബന്ധമാക്കിയിരുന്നു.
മാസ്‍ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്‌തിരുന്നു. എന്നാൽ കൊവിഡ് കേസുകൾ കുറഞ്ഞതിനെ തുടർന്നാണ് മാസ്‌കിൽ ഇളവ് നൽകിയത്. മാസ്‌ക് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.