ന്യൂഡൽഹി: അംബേദ്‌ക്കർ വിവാദത്തിൽ കോൺഗ്രസിനെതിരെ തിരിച്ചടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ഷങ്ങളായി അംബേദ്‌കറിനെ അവഹേളിക്കുന്ന ദ്രവിച്ച സംവിധാനമാണ് കോണ്‍ഗ്രസ് പിന്തുടരുന്നതെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഭരണഘടനാ ശില്‍പിയായ അംബേദ്‌കറിനെ അപമാനിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് മോദി രംഗത്ത് എത്തിയത്.
അമിത്‌ഷാ പറഞ്ഞ വസ്‌തുതകൾ കേട്ട് കോൺഗ്രസ് സ്‌തംഭിച്ചുപോയതിനാലാണ് അവർ ഇപ്പോൾ പ്രതിഷേധ നാടകങ്ങൾ നടത്തുന്നതെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. അംബേദ്‌കറിനോട് സർക്കാരിന് തികഞ്ഞ ആദരവും ബഹുമാനവുമാണുള്ളതെന്ന് മോദി പറഞ്ഞു.
അമിത് ഷാ രാജിവയ്‌ക്കണമെന്നതാണ് കോൺഗ്രസിന്‍റെ ആവശ്യം. എന്നാൽ അംബേദ്‌കറിന്‍റെ പാരമ്പര്യത്തെ താറടിക്കാനുളള എല്ലാ വൃത്തികെട്ട തന്ത്രങ്ങളും വര്‍ഷങ്ങളായി പയറ്റുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് നരേന്ദ്ര മോദി ആരോപിച്ചു. കോണ്‍ഗ്രസ് പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളെ അവഹേളിക്കുന്ന പാര്‍ട്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
If the Congress and its rotten ecosystem think their malicious lies can hide their misdeeds of several years, especially their insult towards Dr. Ambedkar, they are gravely mistaken!
— Narendra Modi (@narendramodi) December 18, 2024
The people of India have seen time and again how one Party, led by one dynasty, has indulged in…
ഭരണഘടനയെക്കുറിച്ചുള്ള ചർച്ചയ്ക്കുള്ള മറുപടിയ്ക്കിടെ 'അംബേദ്‌കറിന്‍റെ പേര് പറയുന്നത് കോൺഗ്രസിനെ സംബന്ധിച്ച് ഫാഷനാണെന്നും അത്രയും തവണ ദൈവനാമം പറഞ്ഞിരുന്നെങ്കിൽ അവർക്ക് സ്വർഗത്തിൽ പോകാമായിരുന്നു' എന്ന ഷായുടെ വാക്കുകളാണ് വിവാദമായത്. 'ഇന്ത്യൻ ഭരണഘടനയുടെ 75 വർഷത്തെ മഹത്തായ യാത്ര'എന്ന ചർച്ചയ്ക്കിടെയായിരുന്നു ഷായുടെ പരാമർശം. ഇതിന് പിന്നാലെയാണ് അമിത് ഷാ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധിച്ചത്.
'അഭി ഏക് ഫാഷൻ ഹോ ഗയാ ഹേ - അംബേദ്‌കർ, അംബേദ്‌കർ, അംബേദ്‌കർ, അംബേദ്‌കർ, അംബേദ്‌കർ, അംബേദ്‌കർ. ഇത്നാ നാം അഗർ ഭഗവാൻ കാ ലെതേ തോ സാത് ജന്മോൻ തക് സ്വർഗ് മിൽ ജാതാഅംബേദ്‌കർ, അംബേദ്‌കർ, അംബേദ്‌കർ' - ഇതായിരുന്നു അമിത് ഷാ നടത്തിയ പരാമർശം.
വിവാദ പരാമർശത്തിൽ അമിത് ഷാ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രംഗത്തെത്തിയിരുന്നു. എന്നാൽ കോണ്‍ഗ്രസ് അംബേദ്‌കറിനെ അവഹേളിക്കുന്ന പാർട്ടിയാണെന്ന് മോദി ആരോപിച്ചു. അംബേദ്‌കറിന് കോൺഗ്രസ് ഭാരതരത്‌ന നിഷേധിച്ചുവെന്നും അദ്ദേഹത്തെ അവർ രണ്ട് തവണ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചുവെന്നും മോദി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു തെരഞ്ഞെടുപ്പില്‍ അംബേദ്‌കറിനെതിരെ പ്രചാരണം നടത്തിയ വ്യക്തിയാണ്. അദ്ദേഹത്തിന് അംബേദ്‌കറിനെ തോല്‍പ്പിക്കുക എന്നത് അഭിമാന പ്രശ്‌നം ആയിരുന്നു. അദ്ദേഹത്തിന് ഭാരതരത്‌ന കൊടുത്തില്ല. മാത്രമല്ല അദ്ദേഹത്തിന്‍റെ ചിത്രത്തിന് പാര്‍ലമെന്‍റ് സെന്‍ട്രല്‍ ഹാളില്‍ ഒരിടം കൊടുക്കാനും അവര്‍ തയ്യാറായില്ല, എന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് ഒരിക്കലും എസ്‌സി/എസ്‌ടി വിഭാഗങ്ങളെ സഹായിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മോദി ആരോപിച്ചു. വർഷങ്ങളോളം അവർ അധികാരത്തിൽ ഇരുന്നെങ്കിലും എസ്‌സി, എസ്‌ടി വിഭാഗങ്ങളെ ശാക്തീകരിക്കാൻ കാര്യമായൊന്നും അവർ ചെയ്‌തിട്ടില്ല. അംബേദ്‌കറെ അപമാനിക്കുകയും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളെ അവഗണിക്കുകയും ചെയ്‌ത കോൺഗ്രസിന്‍റെ ഇരുണ്ട ചരിത്രമാണ് ഷാ തുറന്ന് കാട്ടിയതെന്നും മോദി പറഞ്ഞു.
പതിറ്റാണ്ടുകളായി, അംബേദ്‌കറെ സംസ്‌കരിച്ച "ചൈത്യഭൂമി"യുടെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിച്ചത് തങ്ങളുടെ സർക്കാരാണെന്ന് മോദി പറഞ്ഞു. പ്രശ്‌നം പരിഹരിച്ചുവെന്നു മാത്രമല്ല, താൻ അവിടെ പ്രാർഥിക്കാൻ പോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഡോ. അംബേദ്‌കറുടെ അവസാന വർഷങ്ങൾ ചിലവഴിച്ച ഡൽഹിയിലെ അലിപൂർ റോഡും ഞങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. ലണ്ടനിൽ അദ്ദേഹം താമസിച്ചിരുന്ന വീടും സർക്കാർ ഏറ്റെടുത്തു. ഡോ. അംബേദ്‌കറിനെക്കുറിച്ച് പറയുമ്പോൾ, ഞങ്ങളുടെ ബഹുമാനവും ആദരവുമാണ്' എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Also Read: അംബേദ്‌കറെ അപമാനിച്ച അമിത് ഷാ മാപ്പുപറയണം; പാർലമെന്‍റ് വളപ്പിൽ ഇന്ത്യ സഖ്യത്തിന്‍റെ പ്രതിഷേധം