ETV Bharat / state

മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം, കല്ലേറ്, പിന്നാലെ നിയന്ത്രണവും

manaveeyam road മാനവീയം വീഥിയില്‍ പൊലീസ് എയ്‌ഡ് പോസ്റ്റിന് (police aid Post) സമീപത്താണ് സംഘർഷം ആരംഭിച്ചത്. തുടർന്നുണ്ടായ കല്ലേറില്‍ നെട്ടയം സ്വദേശി രാജിക്ക് പരിക്കേറ്റു.

manaveeyam road  thiruvanathapuram  confrontation  kerala  kerala  first  nightlife  മാനവീയം  police  attacked
manaveeyam road
author img

By ETV Bharat Kerala Team

Published : Nov 8, 2023, 10:11 AM IST

Updated : Nov 8, 2023, 4:15 PM IST

മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം, കല്ലേറ്

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് (night life) കേന്ദ്രമായ മാനവീയം (manaveeyam) വീഥിയില്‍ വീണ്ടും സംഘര്‍ഷം. സംഘര്‍ഷത്തില്‍ പൊലീസിന് നേരെയും കല്ലേറുണ്ടായി. ഇന്നലെ (07.11.23) രാത്രി 12 മണിയോടെയായിരുന്നു സംഭവം.

മൈക്ക് ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മാനവീയം വീഥിയില്‍ പൊലീസ് എയ്‌ഡ് പോസ്റ്റിന് (police aid Post) സമീപത്താണ് സംഘർഷം ആരംഭിച്ചത്. തുടർന്നുണ്ടായ കല്ലേറില്‍ നെട്ടയം സ്വദേശി രാജിക്ക് പരിക്കേറ്റു.

പ്രതികളാരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും സംശയാസ്പദമായി രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മ്യൂസിയം പൊലീസ് (museum police) അറിയിച്ചു. കേരളീയം പരിപാടിയുടെ അവസാന ദിവസം കൂടിയായതിനാല്‍ ഇന്നലെ നിരവധിയാളുകള്‍ മാനവീയത്ത് എത്തിയിരുന്നു.

Also Read: 'അടിയോടടി', ഡാന്‍സ്‌ കളിക്കുന്നതിനെ ചൊല്ലി തര്‍ക്കം; മാനവീയം വീഥിയില്‍ യുവാക്കള്‍ തമ്മില്‍ കൂട്ടയടി

Last Updated : Nov 8, 2023, 4:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.