ETV Bharat / state

മദ്യലഹരിയിൽ അഴിഞ്ഞാടിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

author img

By

Published : Jun 29, 2019, 12:59 PM IST

Updated : Jun 29, 2019, 2:56 PM IST

ബിജുവിന്‍റെ പരാക്രമങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് റൂറൽ എസ്പി നടപടിയെടുത്തത്.

പൊലീസ്

തിരുവനന്തപുരം: മദ്യപിച്ച് പൊതു നിരത്തിലും പൊലീസ് സ്റ്റേഷനിലും ബഹളമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. മംഗലപുരം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കോലിയക്കോട് സ്വദേശി ജി ബി ബിജുവിനെയാണ് തിരുവനന്തപുരം റൂറൽ എസ്പി ബി അശോക് സസ്പെൻഡ് ചെയ്തത്. ബിജുവിന്‍റെ പരാക്രമങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് റൂറൽ എസ്പി നടപടിയെടുത്തത്.

പൊലീസ് ഉദ്യോഗസ്ഥന്‍റെ പരാക്രമങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ

വ്യാഴാഴ്‌ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിലെ വിജയാഘോഷങ്ങൾക്ക് ശേഷം മംഗലപുരം സ്റ്റേഷനിലെത്തിയ ബിജു പടക്കം പൊട്ടിക്കുകയും കാറിലിരുന്ന് മദ്യപിക്കുകയും ചെയ്തു. തുടർന്ന് പോത്തൻകോട് ഭാഗത്തേക്ക് പോയ ഇയാളുടെ കാർ മറ്റ് വാഹനങ്ങളിലിടിച്ചു. ഇത് ചോദ്യം ചെയ്ത വാഹന ഉടമകളെ ഇയാൾ അസഭ്യം പറയുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ മംഗലപുരം പൊലീസ് ബിജുവിനെ സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിലെത്തിയ ബിജു മദ്യലഹരിയിൽ സ്റ്റേഷനിൽ കിടന്നുരുളുന്നതിന്‍റെയും പൊലീസുകാർ സമാധാനിപ്പിക്കുന്നതിന്‍റേതുമായ നാട്ടുകാർ പകർത്തിയ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

Intro:മദ്യപിച്ച് പൊതു നിരത്തിലും പൊലീസ് സ്റ്റേഷനിലും ബഹളമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. തിരുവനന്തപുരം മംഗലപുരം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കോലിയക്കോട് സ്വദേശി ജി ബി ബിജുവിനെയാണ് തിരുവനന്തപുരം റൂറൽ എസ്.പി ബി.അശോക് സസ്പെൻഡ് ചെയ്തത്. മദ്യലഹരിയിൽ ഇയാൾ ഓടിച്ച കാർ മറ്റ് വാഹനങ്ങളിലിടിക്കുകയും തുടർന്ന് ഉടമകളെ അസഭ്യം പറയുകയുമായിരുന്നു.Body:ബിജുവിന്റെ പരാക്രമങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് റൂറൽ എസ്പി നടപടിയെടുത്തത്. 27 ന് രാത്രിയിലാണ് സംഭവം. തിരുവനന്തപുരം പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പിലെ വിജയാഘോഷങ്ങൾക്കു ശേഷം മംഗലപുരം സ്റ്റേഷനിലെത്തിയ ബിജു സ്റ്റേഷനു പുറത്ത് പടക്കം പൊട്ടിച്ചു. തുടർന്ന് പുറത്തിറങ്ങി കാറിലിരുന്ന് മദ്യപിച്ച ശേഷം കാറോടിച്ച് പോത്തൻകോട് ഭാഗത്തേക്കു പോകവേ മറ്റ് വാഹനങ്ങളിലിടിച്ചു.ഇത് ചോദ്യം ചെയ്ത വാഹന ഉടമകളെ ഇദ്ദേഹം അസഭ്യം പറഞ്ഞു. വിവരമറിഞ്ഞെത്തിയ മംഗലപുരം പൊലീസ് ഇദ്ദേഹത്തെ സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിലെത്തിയ ബിജു മദ്യലഹരിയിൽ സ്റ്റേഷനിൽ കിടന്നുരുളുന്നതും പൊലീസുകാർ സമാധാനിപ്പിക്കുന്നതും നാട്ടുകാർ സാമൂഹിക മാധ്യമങ്ങളിലിട്ടു. ഇതിനെ തുടർന്നായിരുന്നു സസ്പെൻഷൻConclusion:
Last Updated : Jun 29, 2019, 2:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.