തിരുവനന്തപുരം: പതിനേഴുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് പത്ത് വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി (Man Sentenced Ten Year Imprisonment In Pocso Case). ബിഹാർ സ്വദേശിയായ സംജയിനാണ് (20) കേസിലെ പ്രതി. തിരുവനന്തപുരം അതിവേഗ കോടതി ജഡ്‌ജി ആർ രേഖയാണ് ശിക്ഷ വിധിച്ചത് (Pocso Case In Thiruvananthapuram).
പിഴ തുക കുട്ടിക്ക് നൽക്കണമെന്നും വിധിയിലുണ്ട്. പിഴ തുക അടച്ചില്ലെങ്കിൽ എട്ട് മാസം കൂടുതൽ തടവ് അനുഭവിക്കണം. 2022 ജൂൺ ഏഴിന് ഉച്ചക്ക് നന്തൻകോട് കെസ്റ്റൻ റോഡിൽ വച്ചാണ് കേസിനാസ്‌പദമായ സംഭവം.
ഉച്ചയ്ക്ക് സ്‌കൂളിൽ നിന്നും സുഹൃത്തിനോടൊപ്പം ഹോസ്റ്റലിലേക്ക് നടന്നുപോകുകയായിരുന്ന പെൺകുട്ടിയോട് ഇയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടിയും സുഹൃത്തും ബഹളമുണ്ടാക്കിയതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് നിലവിളി കേട്ടെത്തിയ നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഡ്വ. അഖിലേഷ് ആർ വൈ എന്നിവർ ഹാജരായി. മ്യൂസിയം എസ്ഐമാരായിരുന്ന സംഗീത എസ് ആർ, അജിത് കുമാർ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യുഷൻ എട്ട് സാക്ഷികളെ വിസ്‌തരിച്ചു. 11 രേഖകൾ ഹാജരാക്കി.
14കാരിയെ ബലാത്സംഗം ചെയ്‌ത് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 80 വർഷം കഠിനതടവ്: ഇടുക്കി രാജാക്കാട് പതിനാലുകാരിയെ ബലാത്സംഗം ചെയ്‌ത് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 80 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി (80 Years Imprisonment- Idukki Court Verdict In Raping Minor Girl). പോക്സോ അടക്കമുള്ള വിവിധ വകുപ്പുകളിലായാണ് പ്രതിയെ കഠിനതടവിന് ശിക്ഷിച്ചത്. (Pocso Case In Idukki) പെൺകുട്ടിയുടെ ബന്ധുവാണ് പ്രതി.
തടവ് കൂടാതെ 40,000 രൂപ പിഴയും ചുമത്തി. പിഴ തുക അടച്ചില്ലെങ്കില്‍ അധിക തടവ് അനുഭവിക്കണം. പെൺകുട്ടിയുടെ പുനരധിവാസത്തിനായി ജില്ല ലീഗൽ സർവീസ് അതോറിറ്റിയോട് ഒരു ലക്ഷം രൂപ നൽകാൻ കോടതി നിർദേശിച്ചു. 2020ൽ രാജാക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്‌പദമായ സംഭവം. വിവാഹിതനായ പ്രതി, ഭാര്യ വീട്ടില്‍ ഇല്ലാത്ത സമയത്ത് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു (Rape Case in Idukki).
ഗർഭിണിയായ പെൺകുട്ടി പ്രസവിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കി. രാജാക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ 23 സാക്ഷികളെ വിസ്‌തരിക്കുകയും 27 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്‌തു.