ETV Bharat / state

അരുവിക്കരയിൽ ഭാര്യമാതാവിനെ വെട്ടിക്കൊലപ്പെടുത്തി മരുമകൻ

അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറയാണ് (67) മരിച്ചത്. മരുമകൻ അലി അക്‌ബർ ഭാര്യയെയും മാതാവിനെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ താഹിറ മരിച്ചു. ഭാര്യ മുംതാസ് ചികിത്സയിലാണ്.

man kills mother in law in aruvikkara  murder in thiruvananthapuram  murder news  crime news  aruvikkara news  thiruvananthapuram news  അരുവിക്കര  ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി മരുമകൻ  അരുവിക്കര കൊലപാതകം  അഴിക്കോട് കൊലപാതകം  തിരുവനന്തപുരം വാർത്തകൾ  അരുവിക്കര വാർത്തകൾ  ഭാര്യാമാതാവിനെ കൊന്നു
കൊലപാതകം
author img

By

Published : Mar 30, 2023, 11:59 AM IST

Updated : Mar 30, 2023, 12:33 PM IST

തിരുവനന്തപുരം: അരുവിക്കരയിൽ ഭാര്യമാതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. അരുവിക്കര അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറയാണ് (67) മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

താഹിറയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അലി അക്‌ബർ ഭാര്യ മുംതാസിനെയും വെട്ടിപ്പരിക്കേൽപ്പിച്ചതായി പൊലീസ് പറഞ്ഞു. തുടർന്ന് അലി അക്‌ബർ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. മുംതാസും അലി അക്ബറും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അലി അക്‌ബറും ഭാര്യയും തമ്മിൽ 10 വർഷമായി കുടുംബകോടതിയിൽ കേസ് നടക്കുകയാണ്. എന്നാൽ ഇവർ ഒരു വീട്ടിലായിരുന്നു താമസം.

ഇരുനില വീട്ടിൽ അലി അക്‌ബർ മുകളിലെ നിലയിലും മുംതാസും മാതാവ് താഹിറയും താഴത്തെ നിലയിലുമായിരുന്നു താമസം. അലി അക്‌ബർ എസ്എടി ഉദ്യോഗസ്ഥനാണ്. മുംതാസ് നെടുമങ്ങാട് ഗവ. ഗേൾസ് ഹൈസ്‌കൂളിലെ ടീച്ചറാണ്. സംഭവത്തിൽ അരുവിക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തൃശൂരിൽ അസം ബാലൻ വെട്ടേറ്റ് മരിച്ചു; അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ അഞ്ച് വയസുകാരൻ വെട്ടേറ്റ് മരിച്ചു. അസം സ്വദേശിയായ നജിറുൽ ഇസ്‌ലാം ആണ് മരിച്ചത്. പ്രതിയെ മറ്റുള്ളവർ പിടിച്ചുകെട്ടി പൊലീസിൽ ഏൽപ്പിച്ചു.

തൃശൂർ മുപ്ലിയം ഗ്രൗണ്ടിന് സമീപമായിരുന്നു അക്രമം ഉണ്ടായത്. അതിഥി തൊഴിലാളികളായ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വെട്ടേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കുട്ടിയുടെ അമ്മക്കും മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റിട്ടുണ്ട്.

Also read: തൃശൂര്‍ മുപ്ലിയത്ത് അസം ബാലന്‍ വെട്ടേറ്റ് മരിച്ചു; സംഭവം രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ

ഭാര്യയെ അടിച്ചുകൊന്ന് ഭർത്താവ്; അത്താഴത്തിന് ഭക്ഷണം പാകം ചെയ്യാത്തതിനെ തുടർന്ന് ന്യൂഡൽഹിയിൽ ഭർത്താവ് ഭാര്യയെ മർദിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ മുകുന്ദ്പൂർ സ്വദേശി ബജ്‌റങ് പൊലീസ് പിടിയിലായി. ഇയാളുടെ ഭാര്യയായ പ്രീതിയാണ് മരിച്ചത്.

രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ബജറങ് ഭക്ഷണം ആവശ്യപ്പെട്ടപ്പോൾ തനിക്ക് സുഖമില്ലാത്തതിനാൽ ഭക്ഷണം ഉണ്ടാക്കിയില്ലെന്ന് പ്രീതി പറഞ്ഞു. ഇതോടെ ഇയാൾ രോഷാകുലനാകുകയും ഭാര്യയുമായി വാക്കേറ്റം ഉണ്ടാകുകയുമായിരുന്നു. വാക്കു തർക്കം ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയാണ് ഉണ്ടായത്.

Also read: അത്താഴമൊരുക്കാത്തതിന് ഭാര്യയെ അടിച്ചുകൊന്നു ; ഭര്‍ത്താവ് അറസ്റ്റില്‍

ബിഹാറിൽ സ്വത്ത് കൈക്കലാക്കാൻ കൊലപാതകം: സ്വത്ത് കൈക്കലാക്കാൻ യുവതിയെ കൊലപ്പെടുത്തി കഷ്‌ണങ്ങളാക്കി ഭർത്താവ്. കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്‌ണങ്ങളാക്കി മുറിച്ച് കുഴിച്ചിടുകയായിരുന്നു. ബിഹാറിലെ നളന്ദ ഗ്രാമത്തിൽ ഭർത്താവ് കുഴിച്ചിട്ട മൃതദേഹ അവശിഷ്‌ടങ്ങൾ തെരുവ് നായകൾ കണ്ടെത്തുകയായിരുന്നു.

ഇത് കണ്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. കുടുംബത്തിലെ ഒറ്റ മകളായ യുവതിയുടെ പിതാവിന്‍റെ പേരിലുള്ള സ്വത്തുക്കളെല്ലാം എഴുതി നൽകണമെന്ന് പ്രതി നിരന്തരം ആവശ്യപ്പെടുമായിരുന്നു. എന്നാൽ ഇത് വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Also read: സ്വത്ത് കൈക്കലാക്കാന്‍ ഭാര്യയെ കൊന്ന് കഷ്‌ണങ്ങളാക്കി ഉപേക്ഷിച്ചു ; തെരുവുനായ മണ്ണ് കുഴിച്ചതോടെ കൊലപാതകവിവരം പുറത്ത്

Last Updated : Mar 30, 2023, 12:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.