തിരുവനന്തപുരം: ട്രെയിന്‍ മാര്‍ഗം കടത്തികൊണ്ടു വന്ന 18 കിലോ കഞ്ചാവുമായി പാറശാലയിൽ ഒരാള്‍ പിടിയില്‍. കൊല്ലം മയ്യനാട് മുറിയിൽ ചിറയത്ത് സുനിൽ മന്ദിരത്തിൽ അനിൽ കുമാർ ( 47 ) ആണ് പിടിയിലായത്. കന്യാകുമാരി - ബാഗ്ലൂർ ഐലന്റ് എക്സ്പ്രസ് ട്രെയിനിൽ ബാഗില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. ലക്ഷങ്ങൾ വിലവരുന്ന കഞ്ചാവാണ് പാറശാല റയിൽവേ പൊലീസ് കണ്ടെത്തിയത്. വിശാഖപട്ടണത്തു നിന്നും എത്തിക്കുന്ന കഞ്ചാവ് കേരളത്തിലെ വിവിധ സ്കൂൾ കോളജുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജന്‍റുമാര്‍ക്ക് കൈമാറുവാനാണെന്ന് പിടിയിലായ അനിൽകുമാർ പറഞ്ഞു. സ്റ്റേഷൻ എസ്എച്ച്ഒ പി.ആർ. ശരത് കുമാർ, എസ്ഐമാരായ അബ്ദുർ വഹാബ്, ശ്രീകുമാരൻ നായർ, എസ്.പി.ഒ ശിവകുമാർ, ബൈജു, റെജിൻ ലാൽ, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾ കൊല്ലം ജില്ലയിലെ പ്രധാന കഞ്ചാവ് കടത്തുകാരനാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിരീക്ഷണം.
പതിനെട്ട് കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ
വിശാഖപട്ടണത്തു നിന്നും എത്തിക്കുന്ന കഞ്ചാവ് കേരളത്തിലെ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്‍റുമാര്‍ക്ക് കൈമാറാനായിരുന്നു പദ്ധതി
തിരുവനന്തപുരം: ട്രെയിന്‍ മാര്‍ഗം കടത്തികൊണ്ടു വന്ന 18 കിലോ കഞ്ചാവുമായി പാറശാലയിൽ ഒരാള്‍ പിടിയില്‍. കൊല്ലം മയ്യനാട് മുറിയിൽ ചിറയത്ത് സുനിൽ മന്ദിരത്തിൽ അനിൽ കുമാർ ( 47 ) ആണ് പിടിയിലായത്. കന്യാകുമാരി - ബാഗ്ലൂർ ഐലന്റ് എക്സ്പ്രസ് ട്രെയിനിൽ ബാഗില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. ലക്ഷങ്ങൾ വിലവരുന്ന കഞ്ചാവാണ് പാറശാല റയിൽവേ പൊലീസ് കണ്ടെത്തിയത്. വിശാഖപട്ടണത്തു നിന്നും എത്തിക്കുന്ന കഞ്ചാവ് കേരളത്തിലെ വിവിധ സ്കൂൾ കോളജുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജന്‍റുമാര്‍ക്ക് കൈമാറുവാനാണെന്ന് പിടിയിലായ അനിൽകുമാർ പറഞ്ഞു. സ്റ്റേഷൻ എസ്എച്ച്ഒ പി.ആർ. ശരത് കുമാർ, എസ്ഐമാരായ അബ്ദുർ വഹാബ്, ശ്രീകുമാരൻ നായർ, എസ്.പി.ഒ ശിവകുമാർ, ബൈജു, റെജിൻ ലാൽ, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾ കൊല്ലം ജില്ലയിലെ പ്രധാന കഞ്ചാവ് കടത്തുകാരനാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിരീക്ഷണം.
പാറശാലയിൽ അന്യസംസ്ഥാനത്തു നിന്നും ട്രൊയിൻ മാർഗ്ഗം കടത്തികൊണ്ടു വന്ന 18 കിലോ കഞ്ചാവുമായി ഒരാൾ റയിൽവേ പൊലിസിന്റെ പിടിയിൽ - കൊല്ലം മയ്യനാട് മുറിയിൽ ചിറയത്ത് സുനിൽ മന്ദിരത്തിൽ അനിൽ കുമാർ ( 47 ) ആണ് പിടിയിലായത്. കന്യാകുമാരി - ബാഗ്ലൂർ ഐലന്റ് എക്സ്പ്രസ് ട്രൊയിൽ ബാഗുകളിലായി ഒളിപ്പിച്ച് കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലവരുന്ന കഞ്ചാവാണ് പാറശാല റയിൽവേ പൊലീസ് കണ്ടെത്തിയത്. വിശാഖപട്ടണത്തു നിന്നും വാങ്ങി കൊണ്ട് വരുകയായിരുന്ന കഞ്ചാവ് കേരളത്തിലെ വിവിധ സ്കൂൾ കോളേജുകൾ കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന ഏജന്റ്മാർക്ക് കൈമാറുവാനാണെന്ന് പിടിയിലായ അനിൽകുമാർ പറഞ്ഞു. സ്റ്റേഷൻ എസ്.എച്ച് ഒ പി.ആർ.ശരത് കുമാർ, എസ് ഐമാരായ അബ്ദുർ വഹാബ്, ശ്രീകുമാരൻ നായർ, എസ്.പി.ഒ ശിവകുമാർ ,ബൈജു, റെജിൻ ലാൽ, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.ഇയാൾ കൊല്ലം ജില്ലയിലെ പ്രധാന കഞ്ചാവ് കഞ്ചവടക്കാരനാണെന്ന സംശയത്തിലാണ് അധികൃതർBody:NConclusion:N