ETV Bharat / state

കായലിൽ വീണയാൾ വലയിൽ കുരുങ്ങി മരിച്ചു - vellayani lake

വെള്ളായണി കായലിലെ വവ്വാമൂല ബണ്ട് റോഡിലെ കായലിലാണ് അപകടം നടന്നത്

യുവാവ് കായലിൽവീണ് വലയിൽ കുരുങ്ങി മരിച്ചു
author img

By

Published : Jul 1, 2019, 9:09 PM IST

തിരുവനന്തപുരം: വെള്ളായണിക്കായലിൽ പിതാവിനൊപ്പം മീൻ പിടിക്കവെ യുവാവ് കായലിൽവീണ് വലയിൽ കുരുങ്ങി മരിച്ചു. കോളിയൂർ മുട്ടയ്ക്കാട്‌ ചരുവിളവീട്ടിൽ മനു എന്ന അരുൺ (28) ആണ് മരിച്ചത്. വവ്വാമൂല ബണ്ട് റോഡിലെ കായലിലാണ് അപകടം നടന്നത്. പാലോട് സ്വദേശിയായ അരുൺ വിവാഹശേഷം കോളിയൂരിലെ ഭാര്യവീട്ടിൽ താമസിച്ചുവരികയായിരുന്നു.

പാലോടിൽ നിന്നും അരുണിന്റെ പിതാവ് കഴിഞ്ഞ ദിവസം രാവിലെ കോളിയൂരിൽ എത്തുകയായിരുന്നു. അരുണും പിതാവ് വേലുവും വള്ളത്തിൽ മീൻ പിടിക്കാൻ പോകവെയാണ് സംഭവം. കായലിന്‍റെ മധ്യഭാഗത്തായി എത്തിയപ്പോഴാണ് അപകടം നടന്നതെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് വിഴിഞ്ഞത്ത് നിന്ന് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തിയിരുന്നു. എന്നാൽ കായലിന്‍റെ മധ്യഭാഗത്തായതിനാൽ സ്കൂബ സംഘം ഇല്ലാതെ തിരച്ചിൽ നടത്താനായില്ല. അഞ്ജിതയാണ് അരുണിന്‍റെ ഭാര്യ. മകൾ ആദിത്യ. സംഭവത്തിൽ വിഴിഞ്ഞം പൊലീസ് കേസെടുത്തു.

വിഴിഞ്ഞം വെള്ളായണിക്കായലിൽ പിതാവിനൊപ്പം മീൻ പിടിക്കവെ യുവാവ് കായലിൽവീണ് വലയിൽ കുരുങ്ങി മരിച്ചു.കോളിയൂർ മുട്ടയ്ക്കാട്‌ ചരുവിളവീട്ടിൽ മനു എന്നു വിളിക്കുന്ന അരുൺ (28)വാണ് മരിച്ചത്. വവ്വാമൂല ബണ്ട് റോഡിലെ കായലിലാണ് അപകടം .അരുൺ പാലോട് സ്വദേശിയാണ് വിവാഹശേഷം കോളിയൂരിലെ ഭാര്യവീട്ടിൽ താമസിച്ചുവരികയായിരുന്നു.പാലോടുനിന്നും അരുണിന്റെ പിതാവ് ഇന്നലെ രാവിലെ കോളിയൂരിൽ എത്തുകയായിരുന്നു. അരുണും പിതാവ് വേലുവും വള്ളത്തിൽ മീൻ പിടിക്കാൻ പോവുകയായിരുന്നു.കായലിന്റെ മധ്യഭാഗത്തായി എത്തിയപ്പോൾ അപകടം സംഭവിക്കുക ആയിരുന്നു എന്ന് പോലീസ് പറയുന്നു.    വിവരമറിഞ്ഞു വിഴിഞ്ഞത്തു നിന്നുള്ള ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി. എന്നാൽ കായലിന്റെ മധ്യഭാഗത്തായതിനാൽ സ്കൂബ സംഘം ഇല്ലാതെ തിരച്ചിൽ നടത്താനാവുമായിരുന്നില്ല. അഞ്ജിതയാണ് അരുണിന്റെ ഭാര്യ. മകൾ ആതിദ്യ. വിഴിഞ്ഞം പോലീസ് കേസെടുത്തു.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.