തിരുവനന്തപുരം: ഭാര്യയേയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച ഛത്തീസ്‌ഗഡ് സ്വദേശി പിടിയിൽ. കുശാൽ സിംഗ് മറാബിയാണ് പൊലീസ് പിടിയിലായത്. തിരുവനന്തപുരം പോത്തൻകോട് പുലൻ തുറയിലാണ് സംഭവം നടന്നത്. കുടുംബ വഴക്കിനെ തുടർന്ന് പ്രതി ഭാര്യയെയും ആറ് വയസുള്ള മകനെയും വെട്ടിപ്പരിക്കേൽപ്പിച്ചു എന്നാണ് സൂചന. വെട്ടേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പോത്തൻകോട് പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഭാര്യയേയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ - പോത്തൻകോട് പുലൻ തുറ
പോത്തൻകോട് പുലൻ തുറയിലാണ് സംഭവം. ആക്രമണത്തിൽ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു