ETV Bharat / state

പൊലീസ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍ - പാലോട് പവത്തുർ സ്വദേശി ദീപു കൃഷ്ണൻ

ഒളിവിൽ പോയ ദീപുവിനെ ഇന്നലെ രാത്രിയാണ് ബന്ധു വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. ഭർത്താവുമായി അകന്ന് കഴിഞ്ഞ യുവതിയുടെ വീട്ടിൽ എത്തിയ പ്രതി നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ നിന്നാണ് വരുന്നത് എന്ന് പരിചയപ്പെടുത്തിയ ശേഷം ബലാത്സംഗത്തിന് ശ്രമിക്കുകയായിരുന്നു.

young girl  Man arrested  യുവതിയെ പീഡിപ്പിച്ചു  യുവാവ് അറസ്റ്റില്‍  പാലോട് പവത്തുർ സ്വദേശി ദീപു കൃഷ്ണൻ  നെടുമങ്ങാട് പൊലീസ്
പൊലീസ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
author img

By

Published : Dec 23, 2020, 5:56 PM IST

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞ് വീട്ടിൽ കടന്നുകയറിയ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. പാലോട് പവത്തുർ സ്വദേശി ദീപു കൃഷ്ണനെയാണ് (37) നെടുമങ്ങാട് സി.ഐ. രാജേഷ് അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ ദീപുവിനെ ഇന്നലെ രാത്രിയാണ് ബന്ധു വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. ഭർത്താവുമായി അകന്ന് കഴിഞ്ഞ യുവതിയുടെ വീട്ടിൽ എത്തിയ പ്രതി നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ നിന്നാണ് വരുന്നത് എന്ന് പരിചയപ്പെടുത്തിയ ശേഷം ബലാത്സംഗത്തിന് ശ്രമിക്കുകയായിരുന്നു. ചില പേപ്പറിൽ ഒപ്പിടാൻ പറയുകയും ചെയ്തു. ഒപ്പിടുന്നതിനിടെയായിരുന്നു ബലാത്സംഗ ശ്രമമെന്ന് പൊലീസ് പറഞ്ഞു. യുവതി പ്രതികരിച്ചതോടെ പ്രതി ഓടി രക്ഷപെട്ടു. യുവതി നെടുമങ്ങാട് പൊലീസിൽ പരാതി നൽകി തുടർന്നാണ് അറസ്റ്റ്. ഇയാൾക്കെതിരെ കരമന, പാലോട് സ്‌റ്റേഷനിൽ സമാന കേസുണ്ട്. സ്ത്രീകൾ ഒറ്റയ്ക്ക് താമസിക്കുന്ന സ്ഥലത്താണ് ഇയാള്‍ പീഡനത്തിന് ശ്രമിക്കുന്നത്. വിതുര സ്റ്റേഷനിൽ അടിപിടി കേസിലും പ്രതിയാണ്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.