ETV Bharat / state

പതിനാലുകാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച യുവാവ് പിടിയിൽ - man arrested in thiruvananthapuram

പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ട് പോകുകയും, ബൈക്ക് അപകടത്തിൽ പെടുകയും ചെയ്‌തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിക്ക് ബോധം വന്നപ്പോഴാണ് തട്ടിക്കൊണ്ടുപോയ വിവരം അറിയുന്നത്

Man arrested for trying to abduct  abduct thiruvananthapuram  പതിനാലുകാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം  യുവാവ് പിടിയിൽ  man arrested in thiruvananthapuram  പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
പതിനാലുകാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച യുവാവ് പിടിയിൽ
author img

By

Published : Dec 1, 2020, 9:15 PM IST

തിരുവനന്തപുരം: ഫോണിലൂടെ പ്രണയം നടിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിലായി. സംഭവത്തിൽ കടയ്ക്കാവൂർ സ്വദേശിയായ രാഹുൽ (20) ആണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർധരാത്രി ബൈക്കിൽ തട്ടിക്കൊണ്ട് പോകവേ ബൈക്ക് അപകടത്തിൽ പെട്ടു . പരിക്കേറ്റ ഇരുവരെയും പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാലിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ചികിത്സ നൽകിയ ശേഷം ഡിസ്‌ചാർജ് ചെയ്‌തു. ചെറിയ പരിക്കേറ്റ പെൺകുട്ടിക്ക് ബോധം വന്നപ്പോഴാണ് തട്ടിക്കൊണ്ടുപോയ വിവരം അറിയുന്നത്. ഇക്കാര്യം ഡോക്‌ടർ ഉടൻതന്നെ പൊലീസിനെ അറിയിച്ചു. പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്‌തു. അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.