ETV Bharat / state

യുഡിഎഫില്‍ ഐശ്വര്യമായി മേജർ രവി: പുതുമുഖങ്ങൾ വരട്ടെ, മന്ത്രിമാരെ മത്സരിപ്പിക്കാതെ സിപിഐ - ഐശ്വര്യ കേരള യാത്ര തൃപ്പൂണിത്തുറയില്‍

ദീർഘനാളായി ബിജെപി സഹയാത്രികനെന്ന നിലയില്‍ അറിയപ്പെട്ടിരുന്ന മേജർ രവിയുടെ വരവ് കോൺഗ്രസിനും യുഡിഎഫിനും വലിയ ഉണർവ് നല്‍കും. കഴിഞ്ഞ ദിവസങ്ങളുടെ തുടർച്ചയെന്നോണം എൻസിപിയിലെ പാലാ സീറ്റ് തർക്കം അവസാനമില്ലാതെ തുടരുകയാണ്. മൂന്ന് തവണ മത്സരിച്ചവർക്ക് സീറ്റ് നല്‍കേണ്ടെന്ന സിപിഐ തീരുമാനവും ശ്രദ്ധേയമാണ്.

election special story
യുഡിഎഫില്‍ ഐശ്വര്യമായി മേജർ രവി: പുതുമുഖങ്ങൾ വരട്ടെ, മന്ത്രിമാരെ മത്സരിപ്പിക്കാതെ സിപിഐ
author img

By

Published : Feb 12, 2021, 7:46 PM IST

കേരള തലസ്ഥാനം ലക്ഷ്യമാക്കി കാസർകോട്ട് നിന്ന് ആരംഭിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര എറണാകുളത്ത് എത്തുമ്പോൾ വലിയ സ്വീകരണമാണ് ലഭിക്കുന്നത്. പൊലീസ് അസോസിയേഷൻ ഭാരവാഹികൾ എറണാകുളത്ത് രമേശ് ചെന്നിത്തലയെ ഷാൾ അണിയിച്ച് സ്വീകരിക്കാനെത്തിയത് അപ്രതീക്ഷിതമായിരുന്നു. തൊട്ടുപിന്നാലെ തൃപ്പൂണിത്തുറയില്‍ നടന്ന പരിപാടിയില്‍ സംവിധായകനും നടനുമായ മേജർ രവി പങ്കെടുക്കുക മാത്രമല്ല, യുഡിഎഫ് സർക്കാർ അധികാരത്തില്‍ വരണമെന്ന് വേദിയില്‍ പറയുകയും ചെയ്തു. ദീർഘനാളായി ബിജെപി സഹയാത്രികനെന്ന നിലയില്‍ അറിയപ്പെട്ടിരുന്ന മേജർ രവിയുടെ വരവ് കോൺഗ്രസിനും യുഡിഎഫിനും വലിയ ഉണർവ് നല്‍കും. കഴിഞ്ഞ ദിവസങ്ങളുടെ തുടർച്ചയെന്നോണം എൻസിപിയിലെ പാലാ സീറ്റ് തർക്കം അവസാനമില്ലാതെ തുടരുകയാണ്.

എന്ത് വിധേനെയും പാലാ സീറ്റ് ലഭിക്കാൻ മാണി സി കാപ്പൻ ഡല്‍ഹിയില്‍ തുടരുകയാണ്. ശരദ് പവാറുമായും പ്രഫുല്‍ പട്ടേലുമായുമെല്ലാം ചർച്ചകളും നടത്തി. പക്ഷേ നിലവിലെ സാഹചര്യത്തില്‍ എല്‍ഡിഎഫ് വിടേണ്ടതില്ലെന്നാണ് എൻസിപി കേന്ദ്ര നേതൃത്വത്തിന്‍റെ മനസിലിരുപ്പ്. എൻസിപിയുടെ കേരളത്തിലെ ഏക മന്ത്രിയായ എകെ ശശീന്ദ്രനും എല്‍ഡിഎഫിന് ഒപ്പമാണ്. പക്ഷേ പാലാ സീറ്റ് ലഭിച്ചില്ലെങ്കില്‍ എല്‍ഡിഎഫ് വിടുമെന്ന നിലപാടില്‍ തന്നെയാണ് മാണി സി കാപ്പൻ. എന്നാല്‍ കാപ്പൻ ജനപിന്തുണയുള്ള നേതാവല്ലെന്നും എല്‍ഡിഎഫ് പ്രവർത്തകരുടെ മിടുക്കുകൊണ്ടാണ് മാണി സി കാപ്പൻ പാലായില്‍ ജയിച്ചതെന്നും സിപിഎം നേതാവും മന്ത്രിയുമായ എംഎം മണി ഇന്ന് പറയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പാലായില്‍ എത്തുമ്പോൾ മാണി സി കാപ്പൻ ജാഥയില്‍ പങ്കെടുക്കുമെന്നാണ് എൻസിപി ജില്ലാ ഘടകം നല്‍കുന്ന വിവരം. എൻസിപി എന്ന രാഷ്ട്രീയ പാർട്ടിയുടെ കേരളത്തിലെ ഭാവിയെ തന്നെ ചോദ്യം ചെയ്യുന്ന സ്ഥിതിയിലേക്കാണ് പാലാ സീറ്റ് ചർച്ച പോകുന്നത്.

അതിനിടെ, നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമിട്ട് എല്‍ഡിഎഫ് ജാഥകൾക്കും തുടക്കമാകുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ നയിക്കുന്ന ജാഥയ്ക്ക് നാളെ തുടക്കമാകും. കാസർകോട് നിന്ന് തൃശൂരിലേക്കാണ് വിജയരാഘവന്‍റെ ജാഥ. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സിപിഐ നേതാവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വം നയിക്കുന്ന ജാഥ ഞായറാഴ്ച ആരംഭിക്കും. എല്‍ഡിഎഫിലെ സീറ്റ് ചർച്ചകൾക്ക് സിപിഐ ആദ്യം തുടക്കമിട്ടതാണ് ഇന്നത്തെ ശ്രദ്ധേയമായ കാര്യം. മൂന്ന് തവണ മത്സരിച്ചവർക്ക് ഇത്തവണ സീറ്റ് നല്‍കേണ്ടെന്നാണ് സിപിഐ തീരുമാനം. അങ്ങനെയെങ്കില്‍ മന്ത്രിമാരായ പി തിലോത്തമൻ, വിഎസ് സുനില്‍കുമാർ, കെ രാജു എന്നിവർക്ക് മത്സരിക്കാൻ അവസരമുണ്ടാകില്ല. അതോടൊപ്പം മുതിർന്ന നേതാക്കളും മുൻ മന്ത്രിമാരും നിലവില്‍ എംഎല്‍എമാരുമായ സി ദിവാകരൻ, മുല്ലക്കര രത്നാകരൻ എന്നിവരും പാർലമെന്‍ററി രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും. പീരുമേട് എംഎല്‍എ ഇഎസ് ബിജിമോളും മൂന്ന് തവണ മത്സരിച്ചവരുടെ പട്ടികയില്‍ ഉൾപ്പെടും. മുൻ മന്ത്രിമാരായ കെഇ ഇസ്‌മായില്‍, കെപി രാജേന്ദ്രൻ, സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി കെ പ്രകാശ് ബാബു എന്നിവരുടെ കാര്യത്തില്‍ അതത് ജില്ലാ ഘടകങ്ങൾ നല്‍കുന്ന റിപ്പോർട്ടിന് അനുസരിച്ചാകും തീരുമാനം.

മന്ത്രി ഇ ചന്ദ്രശേഖരന് ഇത്തവണ മത്സരിക്കാൻ അവസരം ലഭിക്കുമെന്നാണ് ലഭ്യമായ വിവരം. പുതുമുഖങ്ങൾക്കും യുവാക്കൾക്കും അവസരം നല്‍കാനാണ് പാർട്ടി തീരുമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. പക്ഷേ കോൺഗ്രസില്‍ കാര്യങ്ങൾ കുറച്ചുകൂടി ലളിതമാണ്. നിലവിലെ എംഎല്‍എമാർക്കെല്ലാം സീറ്റ് നല്‍കാനാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം. അത് ഹൈക്കമാൻഡിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും രമേശ് ചെന്നിത്തലയുടെ ജാഥകളും എല്‍ഡിഎഫ് ജാഥകളും കൂടി ചേരുമ്പോൾ കേരളം തെരഞ്ഞെടുപ്പിന്‍റെ ചൂടില്‍ അലിഞ്ഞു ചേരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.