ETV Bharat / state

കെഎസ്‌ആര്‍ടിസി പുതിയ ഡയറക്‌ടറായി മഹുവ ആചാര്യ; നിയമനം സുശീൽ ഖന്ന റിപ്പോർട്ടിനെ തുടര്‍ന്ന് - kerala news updates

സുശീൽ ഖന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ മഹുവ ആചാര്യയെ കെഎസ്‌ആര്‍ടിസിയുടെ പുതിയ ഡയറക്‌ടറായി നിയമിച്ചു. കെഎസ്‌ആര്‍ടിസി അടക്കം സംസ്ഥാനത്തെ മുഴുവന്‍ ബസുകളിലും രാത്രി സ്‌ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കും.

മഹുവ ആചാര്യ  കെഎസ്‌ആര്‍ടിസി പുതിയ ഡയറക്‌ടറായി മഹുവ ആചാര്യ  സുശീൽ ഖന്ന റിപ്പോർട്ട്  സുശീൽ ഖന്ന  മഹുവ ആചാര്യ കെഎസ്‌ആര്‍ടിസി  കെഎസ്‌ആര്‍ടിസി  കെഎസ്‌ആര്‍ടിസി വാര്‍ത്തകള്‍  കെഎസ്‌ആര്‍ടിസി പുതിയ വാര്‍ത്തകള്‍  ഗതാഗത മന്ത്രി ആന്‍റണി രാജു  ഗതാഗത മന്ത്രി  ആന്‍റണി രാജു  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  ജില്ല വാര്‍ത്തകള്‍  kerala news updates  latest news in kerala
കെഎസ്‌ആര്‍ടിസി പുതിയ ഡയറക്‌ടറായി മഹുവ ആചാര്യ
author img

By

Published : Apr 12, 2023, 8:32 PM IST

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുതിയ ഡയറക്‌ടർ ബോർഡ് അംഗമായി മഹുവ ആചാര്യയെ ഗതാഗത മന്ത്രി ആന്‍റണി രാജു നാമനിർദേശം ചെയ്‌തു. കേന്ദ്ര സർക്കാർ സ്ഥാപനമായ കൺവേർജൻസ് എനർജി സർവീസസ് ലിമിറ്റഡ് (CESL) മുൻ മാനേജിങ് ഡയറക്‌ടറാണ് മഹുവ ആചാര്യ. നേരത്തെ കെഎസ്ആർടിസിയുടെ ജോയിന്‍റ് മാനേജിങ് ഡയറക്‌ടറായി ചുമതലയേറ്റ അഡിഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കറിനെയും ഡയറക്‌ടർ ബോർഡ് അംഗമായി നാമനിർദേശം ചെയ്‌തിട്ടുണ്ട്.

സുശീൽ ഖന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിയമനം. പ്രഗൽഭരായ പ്രൊഫഷണലുകളെ കെഎസ്ആർടിസിയിൽ കൊണ്ട് വരുന്നതിന്‍റെ ഭാ​ഗമായാണ് നിയമനം. മഹുവ ആചാര്യ നാഷണൽ ബസ് പ്രോഗ്രാമിന്‍റെ ഭാഗമായി തുടക്കത്തിൽ 5450 ഇലക്ട്രിക് ബസുകളും അതിന് ശേഷം കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് 2400 ഓളം ബസുകളും ലീസിനെടുത്ത സിഇഎസ്എല്ലിന്‍റെ മാനേജിങ് ഡയറക്‌ടറും ചീഫ് എക്‌സിക്യൂട്ടീവുമായിരുന്നു.

മഹുവ ആചാര്യ തയ്യാറാക്കിയ പദ്ധതിയിലൂടെ ഇ-ബസുകൾ 40 മുതൽ 60 ശതമാനം വരെ കുറഞ്ഞ വാടകയ്ക്കാണ് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത്. അതേ സമയം കെഎസ്ആർടിസി ബസുകളിൽ രാത്രി സമയങ്ങളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് ഇറക്കണമെന്നും ഗതാഗത വകുപ്പ് ഉത്തരവിറക്കി. മിന്നൽ ബസുകൾ ഒഴികെയുള്ള മുഴുവന്‍ ബസുകളും സ്ത്രീ യാത്രക്കാരുടെ സുരക്ഷിതത്വം മുൻനിർത്തി രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ അവർ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളിൽ ഇറക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.

also read: എച്ച് 3 എന്‍ 8 പക്ഷിപ്പനി; ആദ്യ മരണം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് ലോകാരോഗ്യ സംഘടന

ഗതാഗത വകുപ്പ് ഉത്തരവിറക്കിയതിന് പിന്നാലെ ഇത് സംബന്ധിച്ച് ജീവനക്കാർക്ക് കർശന നിർദേശം നൽകി കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറും ഉത്തരവിറക്കി. ഇത് സംബന്ധിച്ച് കർശന നിർദേശം കഴിഞ്ഞ വർഷം ജനുവരിയിലും സിഎംഡി നൽകിയിരുന്നു. എന്നാൽ ഇത് ദുരുപയോഗം ചെയ്‌ത് സൂപ്പർ ക്ലാസ് ബസുകൾ അടക്കം എല്ലായിടത്തും നിർത്തണമെന്ന ആവശ്യം ഉയർന്നു.

ഇത് ദീർഘദൂര യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ബസുകൾ ലക്ഷ്യ സ്ഥാനത്ത് എത്താന്‍ താമസിക്കുന്ന സാഹചര്യവുമുണ്ടാക്കി. ഇതേ തുടർന്ന് ഈ സൗകര്യം സൂപ്പർ ക്ലാസ് സർവീസുകളിൽ മാത്രം നിർത്തലാക്കിയിരുന്നു. എന്നാൽ ഗതാഗത മന്ത്രി ആൻ്റണി രാജു നിർദേശം നൽകിയതിന് പിന്നാലെയാണ് കെഎസ്ആർടിസി വീണ്ടും ഉത്തരവിറക്കിയത്.

കണ്‍വെര്‍ജന്‍സ് എനര്‍ജി സര്‍വീസസ് ലിമിറ്റഡ് (സിഇഎസ്‌എല്‍) നിന്ന് കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് മഹുവ ആചാര്യ തന്‍റെ സിഇഒ സ്ഥാനം രാജി വയ്‌ച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്: നിലവില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തെ കെഎസ്‌ആര്‍ടിസി ശാക്തീകരണം സംബന്ധിച്ചുള്ള സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുമെന്നും കെഎസ്‌ആര്‍ടിസി സംരക്ഷണവുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

also read: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ് ജൂൺ 5 ലേക്ക് മാറ്റി, ഹൈക്കോടതിയെ സമീപിക്കാൻ സമയം വേണമെന്ന് ഹർജിക്കാരൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.