ETV Bharat / state

ഡിജിപിയുടെ വസതിയിലെ മഹിളാ മോര്‍ച്ചയുടെ പ്രതിഷേധം, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും കേസ്

author img

By ETV Bharat Kerala Team

Published : Dec 23, 2023, 8:25 AM IST

Updated : Dec 23, 2023, 2:02 PM IST

Case Against Journalists In Thiruvananthapuram: മഹിളാ മോര്‍ച്ചയുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് തിരുവനന്തപുരത്ത് പൊലീസ് കേസ് എടുത്തത്.

Police Case Against Journalists  Case Against Journalists In Thiruvananthapuram  mahila morcha dgp residence protest  dgp residence protest case against journalists  Case Against Journalists  മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്  തിരുവനന്തപുരം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്  മഹിളാ മോര്‍ച്ച പ്രതിഷേധം പൊലീസ് കേസ്  മാധ്യമപ്രവര്‍ത്തകര്‍ പൊലീസ്  സമരം റിപ്പോര്‍ട്ട് ചെയ്‌തവര്‍ക്കെതിരെ കേസ്
Case Against Journalists In Thiruvananthapuram

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയിലേക്ക് നടന്ന സമരം റിപ്പോര്‍ട്ട് ചെയ്‌ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കഴിഞ്ഞ ദിവസം മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്നസമരം റിപ്പോര്‍ട്ട് ചെയ്‌ത കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. അതിക്രമിച്ച് കടന്നുവെന്ന് ആരോപിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.

പ്രതിഷേധക്കാരായ അഞ്ച് പേരെ പൊലീസ് റിമാന്‍ഡ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ കാമറയും മൊബൈല്‍ ഫോണുമായി എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയും കേസ് എടുത്തിരിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി: സംസ്ഥാന പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധക്കാര്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് പാറാവുകാരായ മൂന്ന് പേര്‍ക്കെതിരെ വകുപ്പ് തല നടപടി. ആര്‍ ആര്‍ എഫിലുള്ള പൊലീസ് ഉദ്യോഗസ്ഥരായ മുരളീധരന്‍ നായര്‍, മുഹമ്മദ് ഷബിന്‍, സജിന്‍ എന്നിവരെയാണ് ബറ്റാലിയന്‍റെ ചുമതലയുളള രാഹുല്‍ ആര്‍ നായര്‍ സസ്‌പെന്‍ഡ് ചെയ്‌ത് ഉത്തരവിറക്കിയത്. ഡിജിപിയുടെ വസതിയിലെ ഗേറ്റ് അനുമതിയില്ലാതെ തുറന്ന് കൊടുത്തുവെന്ന അസിസ്റ്റന്‍ഡ് കമാന്‍ഡറുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം: കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് മർദിക്കുന്നു എന്ന് ആരോപിച്ച് ഡിജിപി ഓഫിസിലേക്ക് കഴിഞ്ഞ ദിവസം കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ മുളക്‌ പൊടിയും മുട്ടയും എറിഞ്ഞിരുന്നു. പിന്നാലെ, പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

മാത്യു കുഴൽനാടൻ എംഎൽഎ, കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവിയർ, സംസ്ഥാന വൈസ് പ്രസിഡന്‍റ് ആൻ സെബാസ്റ്റ്യൻ, അമൽ എൽദോസ്, ഹമീദ്, ബൈജു കാസ്ട്രോ തുടങ്ങി നിരവധി പ്രവർത്തകർക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. പ്രതിഷേധത്തിനിടെ സിഐടിയു പ്രവര്‍ത്തകന് നേരെയും ആക്രമണമുണ്ടായിരുന്നു. സിഐടിയു പ്രവർത്തകൻ വിഷ്‌ണു വിപിയ്‌ക്കാണ് സംഘര്‍ഷത്തിനിടെ മര്‍ദനമേറ്റത്.

സംഘര്‍ഷത്തെ തുടര്‍ന്ന് കെഎസ്‌യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. ഡിജിപി ഓഫീസിന് മുന്നില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌തു നീക്കി. യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസുകാരെ കൊണ്ട് തല്ലിച്ച് വീട്ടില്‍ ഇരുത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കരുതേണ്ടെന്ന് എംഎല്‍എ മാത്യു കുഴല്‍നാടന്‍ പറഞ്ഞു. മനഃപൂര്‍വ്വം പൊലീസ് അക്രമം അഴിച്ച് വിട്ട് സമരം അടിച്ചമര്‍ത്തുകയാണെന്നും എംഎല്‍എ ആരോപിച്ചിരുന്നു.

Also Read : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്‌ഐയുടെ മര്‍ദനം; ഒരാള്‍ക്ക് പരിക്ക്, ആക്രമണം പൊലീസ് സ്റ്റേഷനില്‍

Last Updated : Dec 23, 2023, 2:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.