ETV Bharat / state

കൊവിഡിൽ മുങ്ങി 'മാന്ത്രികലോകം' ; നിസഹായാവസ്ഥ അവതരിപ്പിച്ച് മജീഷ്യൻ സാമ്രാജ് - മജിഷ്യൻ സാമ്രാജ് മാജിക്

കൊവിഡ് മൂലം രണ്ട് വർഷത്തോളമായി സ്റ്റേജ് കലാകാരന്മാരുടെയും മജീഷ്യന്മാരുടെയും ഉപജീവനം വഴിമുട്ടിയിരിക്കുകയാണ്

Magician samraj protest through magic performance  Magician samraj protest  Magician samraj magic performance  magic performance  magic performance by Magician samraj  magic protest  Magician samraj magic protest  samraj  മജിഷ്യൻ സാമ്രാജ്  സാമ്രാജ്  മജിഷ്യൻ  മാന്ത്രികൻ  മാന്ത്രികൻ സാമ്രാജ്  മജിഷ്യൻ സാമ്രാജ് മാജിക്  മജിഷ്യൻ സാമ്രാജ് മാജിക് ഷോ
കൊവിഡിൽ മുങ്ങി മാന്ത്രികലോകം; നിസഹായവസ്ഥ മാജിക്കിലൂടെ അവതരിപ്പിച്ച് മജിഷ്യൻ സാമ്രാജ്
author img

By

Published : Sep 16, 2021, 5:28 PM IST

Updated : Sep 16, 2021, 7:09 PM IST

തിരുവനന്തപുരം : കൊവിഡ് ഉലയ്ക്കാത്ത മേഖലകളില്ല. സര്‍വ രംഗങ്ങളെയും സ്തംഭിപ്പിക്കുകയായിരുന്നു മഹാമാരി. പല മേഖലകള്‍ക്കും പലപ്പോഴായി ഇളവുകള്‍ ലഭിച്ചെങ്കിലും സ്റ്റേജ് അവതരണങ്ങളുടെ തിരശ്ശീല ഇനിയും ഉയര്‍ന്നിട്ടില്ല. ഇതോടെ സ്റ്റേജ് കലാകാരന്‍മാരുടെയും മജീഷ്യന്‍മാരുടെയും ജീവിതം വഴിമുട്ടിയിരിക്കുകയാണ്.

അവരുടെ ദയനീയാവസ്ഥ മാജിക്കിലൂടെ അവതരിപ്പിച്ച് അധികൃതരിലേക്ക് തങ്ങളുടെ ശബ്ദമെത്തിക്കുകയാണ് മജീഷ്യൻ സാമ്രാജ്. സെക്രട്ടറിയേറ്റിനുമുന്നിൽ പ്രത്യേകം തയാറാക്കിയ ദഹന പേടകത്തിനുള്ളിലെ ചിതയിൽ ഇരുന്നുകൊണ്ടാണ് സാമ്രാജ് പ്രകടനം നടത്തിയത്.

കൊവിഡിൽ മുങ്ങി 'മാന്ത്രികലോകം' ; നിസഹായാവസ്ഥ അവതരിപ്പിച്ച് മജീഷ്യൻ സാമ്രാജ്

കൊവിഡ് മഹാമാരിയിൽ പ്രതിസന്ധിയിലായി രണ്ടുവര്‍ഷത്തിനിടെ മുപ്പതോളം സ്റ്റേജ് കലാകാരന്മാരാണ് ആത്മഹത്യ ചെയ്‌തത്. ഇവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള മജീഷ്യര്‍ സെക്രട്ടറിയേറ്റിനുമുന്നിൽ സ്‌മൃതി ദീപം തെളിച്ചു. ഇതിൽ നിന്നും പകർന്ന തീ സാമ്രാജ് ഉപവസിക്കുന്ന മാന്ത്രിക ചിതയിൽ കൊളുത്തിയായിരുന്നു പ്രകടനം.

ALSO READ:ലോ ഫ്ലോർ ബസിൽ 'ടേക്ക് എ ബ്രേക്ക്' ; ബസിന്‍റെ മാതൃകയിൽ ഒരു വിശ്രമശാല

ബാറുകളും മറ്റ് സ്ഥാപനങ്ങളും തുറന്നിട്ടും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 50 പേരെയെങ്കിലും പങ്കെടുപ്പിച്ച് കലാപരിപാടി നടത്താൻ സാധിക്കാത്തത് കലാകാരരെ ആത്മഹത്യയിലേക്ക് എത്തിച്ചെന്ന് മജിഷ്യൻ സാമ്രാജ് പറഞ്ഞു. സ്റ്റേജ് അവതരണക്കാര്‍ ജീവിക്കണോ മരിക്കണോ എന്ന ചോദ്യം സമൂഹത്തിനുമുന്നിൽ ഉന്നയിച്ചുകൊണ്ട് നടത്തിയ ഈ മാന്ത്രിക ആവിഷ്‌കാരം സമരമോ പ്രതിഷേധമോ അല്ലെന്നും സാമ്രാജ് വ്യക്തമാക്കി.

Last Updated : Sep 16, 2021, 7:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.