ETV Bharat / state

ക്യാമ്പസില്‍ കയറിയ നായക്ക് പേവിഷബാധയെന്ന് സംശയം, തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിന് ഇന്ന് അവധി - തിരുവനന്തപുരം

തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിനുള്ളില്‍ പ്രവേശിച്ച പേ വിഷബാധയുണ്ടെന്ന് സംശയിക്കുന്ന നായ കഴിഞ്ഞ ദിവസം ക്യാമ്പസിനുള്ളിലെ നിരവധി നായ്‌ക്കളെ കടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുന്‍നിര്‍ത്തി കോളജ് അധികൃതര്‍ അവധി പ്രഖ്യാപിച്ചത്

college of engineering trivandrum  college of engineering trivandrum closed today  mad dog attack in cet  cet  cet dog attack  പേവിഷബാധ  തിരുവനന്തപുരം എഞ്ചിനീയറിങ് കോളജ്  പേപ്പട്ടി  തിരുവനന്തപുരം  പേപ്പട്ടി ശല്യത്തെ തുടര്‍ന്ന് കോളജിന് അവധി
CET MAD DOG ISSUE
author img

By

Published : Dec 12, 2022, 1:35 PM IST

Updated : Dec 12, 2022, 1:41 PM IST

തിരുവനന്തപുരം : പേപ്പട്ടി ശല്യത്തെ തുടര്‍ന്ന് തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിന് ഇന്ന് അവധി. പേ വിഷബാധയുണ്ടെന്ന് സംശയിക്കുന്ന നായ ക്യാമ്പസിനുള്ളില്‍ കയറി നിരവധി നായ്‌ക്കളെ കഴിഞ്ഞ ദിവസം കടിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷയെ കരുതി കോളജിന് അധികൃതര്‍ അവധി പ്രഖ്യാപിച്ചത്.

ക്യാമ്പസിനുള്ളിലുള്ള നായകളെ പിടികൂടാന്‍ നഗരസഭയില്‍ നിന്നുള്ള ജീവനക്കാരെ എത്തിച്ചിട്ടുണ്ട്. മുഴുവന്‍ പട്ടികളെയും പിടികൂടി ഇന്ന് തന്നെ ക്യാമ്പിലേക്ക് മാറ്റാനാണ് ശ്രമം. കോളജിന് അവധിയാണെങ്കിലും മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും മാറ്റമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Last Updated : Dec 12, 2022, 1:41 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.