ETV Bharat / state

മാസപ്പടി വിവാദത്തിന് പിന്നിൽ ഗൂഢാലോചന, കേന്ദ്ര സർക്കാരിന്‍റെ ചിഹ്നമായി ബുൾഡോസർ മാറി : എംഎ ബേബി

വീണ വിജയനെതിരെ ഉണ്ടായത് വ്യക്തമായ രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമായിരുന്നെന്ന് എംഎ ബേബി

എംഎ ബേബി  സിപിഎം  മാസപ്പടി വിവാദം  വീണ വിജയൻ  Veena Vijayan  VEENA VIJAYAN MONTHLY QUOTA ALLEGATIONS  MA BABY  സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി  മാസപ്പടി  സ്വാതന്ത്ര്യ ദിനൾ  VEENA VIJAYAN MONTHLY QUOTA CONTROVERSY
എംഎ ബേബി
author img

By

Published : Aug 15, 2023, 2:56 PM IST

തിരുവനന്തപുരം : മാസപ്പടി വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് എംഎ ബേബി. വിഷയത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ ഔദ്യോഗിക വിശദീകരണം വന്നുകഴിഞ്ഞതാണ്. ഓരോ സന്ദർഭത്തിലും പാർട്ടി ആലോചിച്ചാണ് തീരുമാനമെടുക്കാറെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു.

അപഹാസ്യമായ ആക്ഷേപമാണ് മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്നത്. കേന്ദ്ര ഏജൻസി ടാർജറ്റ് ചെയ്‌ത റിപ്പോർട്ടാണ് പുറത്തുവിട്ടത്. വ്യക്തമായ രാഷ്‌ട്രീയ ലക്ഷ്യത്തോടുള്ള നീക്കമായിരുന്നു അത്. യുക്തി ഭദ്രമായി ചിന്തിക്കുന്ന മാധ്യമങ്ങൾക്ക്‌ കാര്യങ്ങൾ മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനത്തിൽ നമ്മൾ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായി ധീരമായി ത്യാഗപൂർവം പൊരുതിയ ലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളെയും മഹാത്മാഗാന്ധി, നെഹ്റു എന്നിവരെ പോലുള്ള നേതാക്കളെയും അനുസ്‌മരിക്കുകയാണ്. എന്നാൽ ഇന്ന് സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ യഥാർഥ്യങ്ങളില്ലാതെ, അവകാശവാദങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

മണിപ്പൂരിൽ ആളിക്കത്തുന്ന തീയ്‌ക്ക് ശമനം ഉണ്ടായിട്ടുണ്ട്. പക്ഷേ അതിന് മാസങ്ങള്‍ വേണ്ടിവന്നു. ലോകത്തിന് മുൻപിൽ ഇന്ത്യ നഗ്നമായി നിൽക്കുന്നത് പോലത്തെ സാഹചര്യം ഉണ്ടായി. ലോകത്തിന്‍റെ കൺമുമ്പിൽ നഗ്നരായി നമ്മുടെ സഹോദരിമാർ അപമാനിക്കപ്പെടുന്ന അനുഭവം ഉണ്ടായപ്പോഴും ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് അതിനെക്കുറിച്ച് ഒരക്ഷരം പോലും പറയാൻ ഉണ്ടായിരുന്നില്ലെന്നും എംഎ ബേബി പറഞ്ഞു.

സർക്കാരിന്‍റെ ചിഹ്നമായി ബുൾഡോസർ : അതിദീർഘമായ പ്രസംഗത്തിൽ അദ്ദേഹം മണിപ്പൂരിനെ കുറിച്ച് പറഞ്ഞത് നാലിൽ താഴെ മിനിട്ടാണ്. മണിപ്പൂരിൽ ഈ പ്രശ്‌നം മുഴുവൻ ഉണ്ടായത് ആർഎസ്എസിന്‍റെ സ്വത്വരാഷ്ട്രീയം അവിടെ പ്രയോഗിച്ചത് കൊണ്ടാണ്. ബിജെപി ഭരണത്തിൻ കീഴിൽ ഉത്തരേന്ത്യയിൽ ബുൾഡോസർ രാജ് ആണ് നടക്കുന്നത്.

സ്വാതന്ത്ര്യത്തിന്‍റെ 77-ാം വാർഷിക ദിനത്തിൽ കേന്ദ്ര സർക്കാരിന്‍റെ ചിഹ്നമായി ബുൾഡോസർ മാറിയിരിക്കുന്നു. ഇന്ത്യ വലിയ സാമ്പത്തിക ശക്തിയായി വളർന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തെ കുറിച്ച് വസ്‌തുതകളും സ്ഥിതി വിവരക്കണക്കുകളും അറിയാവുന്നവർ കേട്ട് ചിരിക്കും.

വിലക്കയറ്റവും തൊഴിലില്ലായ്‌മയും : ഇന്ന് ഇന്ത്യയ്ക്ക് സാമ്പത്തിക വളർച്ച ഉണ്ടെന്നുള്ളത് സത്യമാണ്. എന്നാൽ ഈ സമ്പത്ത് പങ്കുവയ്ക്കപ്പെടുന്നില്ല. പ്രതിശീർഷ വരുമാനത്തിന്‍റെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം 142 ആണ്. വിലക്കയറ്റം ഇന്ത്യയെ പിടിച്ചുലയ്ക്കുന്നു. തൊഴിലില്ലായ്‌മ എല്ലാ കണക്കുകളെയും ഭേദിച്ച് പോകുന്നു.

ഒരു വർഷം രണ്ട് കോടി പേർക്ക് ജോലി കൊടുക്കുമെന്നാണ് 2018ലെ തെരഞ്ഞെടുപ്പ് സമയത്ത് മോദി അവകാശപ്പെട്ടത്. വാഗ്‌ദാനങ്ങൾ പാലിച്ചില്ലെന്ന് മാത്രമല്ല ഇപ്പോഴും കേന്ദ്ര സർക്കാരിന്‍റെ ഭാഗത്ത് നിന്നും 10 ലക്ഷം ഒഴിവുകൾ നികത്താതെ തുടരുകയാണ്. അതേസമയം കേരള സർക്കാർ എല്ലാ ഒഴിവുകളും പിഎസ്‌സി വഴി കൃത്യ സമയത്ത് നികത്തിക്കൊണ്ടിരിക്കുന്നു. ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളും സൃഷ്‌ടിച്ചു കൊണ്ടിരിക്കുകയാണ് ഇവിടെ.

തെറ്റിദ്ധരിപ്പിക്കുന്ന പ്രഖ്യാപനം : ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വസ്‌തുത വിരുദ്ധമായ പ്രഖ്യാപനങ്ങളാണ് സ്വാതന്ത്ര്യത്തിന്‍റെ 77-ാം വാർഷികത്തിൽ പ്രധാനമന്ത്രി നടത്തിയിരിക്കുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനത്തിന്‍റെ മന്ത്രിമാരെ അറസ്റ്റ് ചെയ്‌ത് ജയിലിലിടുകയാണ്.

രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ കേന്ദ്ര ഏജൻസികളെ ഇതുപോലെ ദുരുപയോഗം ചെയ്‌ത ചരിത്രമില്ല. കേന്ദ്ര സർക്കാരിന്‍റെ ഗവർണർമാരും ലെഫ്റ്റനന്‍റ് ഗവർണർമാരും കേന്ദ്രത്തിന്‍റെ കൂലി വേലക്കാരെ പോലെ പെരുമാറുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ ഇതുപോലെ ദുർബലപ്പെട്ട ചരിത്രമില്ല.

ബിജെപി ഇനി ഉണ്ടാകില്ല : സവർക്കറുടെ ജന്മദിനത്തിലാണ് പാർലമെന്‍റിന്‍റെ പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനം നടന്നത്. മൺസൂൺ സെഷൻ പഴയ കെട്ടിടത്തിലാണ് നടന്നത്. സവർക്കറിന്‍റെ ജന്മദിനത്തിൽ ഉദ്ഘാടനം നടത്താൻ വേണ്ടിയിട്ടാണ് പാർലമെന്‍റിന്‍റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്‌തത് തന്നെ.

2018ലെ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകളുടെ പിൻബലത്തിലാണ് ബിജെപി ജയിച്ചതെന്ന കണക്കുകൾ ഉണ്ട്. ബിജെപിയെ എതിർക്കുന്ന രാഷ്ട്രീയ കൂട്ടാളികൾ എല്ലാം ഒരുമിച്ച് നിന്ന് വരുന്ന തെരഞ്ഞെടുപ്പിനെ നേരിടുകയാണെങ്കിൽ അവര്‍ ഇനി ഡൽഹിയിൽ ഉണ്ടാകില്ലെന്നും എംഎ ബേബി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.