ETV Bharat / state

M V Govindan On Puthuppally Bypoll LDF Failure സഹതാപ തരംഗം ആഞ്ഞുവീശി, അടിത്തറയ്‌ക്ക് കോട്ടം വന്നില്ല. എം വി ഗോവിന്ദൻ - ചാണ്ടി ഉമ്മൻ വിജയിച്ചു

M V Govindan On Puthuppally Bypoll Result പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് വിജയം അംഗീകരിച്ചതായി എം വി ഗോവിന്ദൻ

M V Govindan  M V Govindan On Puthuppally Bypoll  Puthuppally Bypoll LDF Failure  Puthuppally Bypoll Result  chandy Oommen won  എം വി ഗോവിന്ദൻ  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്  സഹതാപ തരംഗം  യു ഡി എഫ് വിജയം  ചാണ്ടി ഉമ്മൻ  ചാണ്ടി ഉമ്മൻ വിജയിച്ചു  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എം വി ഗോവിന്ദൻ
M V Govindan On Puthuppally Bypoll LDF Failure
author img

By ETV Bharat Kerala Team

Published : Sep 8, 2023, 3:21 PM IST

തിരുവനന്തപുരം : പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ (Puthuppally Bypoll) സഹതാപ തരംഗം ആഞ്ഞുവീശിയത് കൊണ്ടാണ് യുഡിഎഫ് വലിയ വിജയം നേടിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ (M V Govindan On Puthuppally Bypoll Result). യു ഡി എഫ് വിജയം അംഗീകരിക്കുന്നു. സഹതാപ തരംഗമാണ് (Wave of sympathy) വിജയത്തിൻ്റെ അടിസ്ഥാനം. മരണാനന്തര ചടങ്ങിന് ഇടയിൽ നടന്ന തെരഞ്ഞെടുപ്പ് സഹതാപ തരംഗം വർധിപ്പിച്ചു. അതിനാവശ്യമായ പ്രചാരണ പ്രവർത്തനങ്ങൾ യുഡിഎഫ് സംഘടിപ്പിക്കുകയും ചെയ്‌തു.

13 തവണയും ഉമ്മൻചാണ്ടി വിജയിച്ചു എന്ന് ചാണ്ടി ഉമ്മൻ പറഞ്ഞത് സത്യമാണ്. ഇടത് പക്ഷത്തിൻ്റെ വോട്ടിൽ കാര്യമായ കുറവുണ്ടായിട്ടില്ല. നല്ല രീതിയിൽ നടന്ന സംഘടന പ്രവർത്തനം കൊണ്ടാണ് 42,000 വോട്ട് ലഭിച്ചത്. അതുകൊണ്ട് തന്നെ പുതുപ്പള്ളിയിലെ പാർട്ടി അടിത്തറയ്‌ക്ക് ഒരു കോട്ടവും ഉണ്ടായിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

ബി ജെ പി വോട്ടിൽ വലിയ ചോർച്ചയുണ്ടായി. ബിജെപി വോട്ടുകൾ കൂടി ലഭിച്ചതോടെയാണ് യുഡിഎഫിന് ഇത്രയും വലിയ ഭൂരിപക്ഷം ഉണ്ടായത്. പരാജയ കാരണങ്ങൾ വിശദമായി പരിശോധിക്കും. ആവശ്യമായ ജാഗ്രതയോടെ മുന്നോട്ടുപോകുമെന്നും ഗോവിന്ദൻ പറഞ്ഞു.

Also Read : AK Antony On Puthuppally Bypoll Result | ചാണ്ടി ഉമ്മന്‍റെ വിജയം ഉമ്മൻചാണ്ടിയോട് ക്രൂരത കാണിച്ചവർക്കുള്ള ജനകീയ കോടതിയുടെ ശിക്ഷ : എകെ ആന്‍റണി

വലിയ അവകാശ വാദം ഒരു ഘട്ടത്തിലും സിപിഎം നടത്തിയില്ല : രാഷ്‌ട്രീയമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതിനാൽ വലിയ അവകാശ വാദം ഒരു ഘട്ടത്തിലും സിപിഎം നടത്തിയില്ല. സർക്കാരിനുള്ള താക്കീതായി തെരഞ്ഞെടുപ്പ് ഫലത്തെ കാണുന്നില്ല. സർക്കാറിൻ്റെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ട്. അതിനാലാണ് ഇത്രയും വോട്ട് ലഭിച്ചത്.

സഹതാപതരംഗം അല്ലാതെ ഒരു വിവാദവും ചർച്ചയായില്ല. ഇടതുപക്ഷം മാന്യമായാണ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. വ്യക്തിപരമായി ആരെയും ആക്രമിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ വന്ന കാര്യങ്ങളിൽ പാർട്ടി കക്ഷിയല്ലെന്നും ഗോവിന്ദൻ പറഞ്ഞു.

Also Read : Puthuppally Election Result Reactions : പുതുപ്പള്ളി ഫലം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ വാട്ടർലൂ : രമേശ് ചെന്നിത്തല

ലോക്‌സഭ തെരഞ്ഞെടുപ്പിൽ 20 സീറ്റും ലഭിക്കുമെന്ന കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍റെ പ്രസ്‌താവന സ്വപ്‌നം മാത്രമാണ്. ഈ സ്ഥിതിയിൽ മാറ്റമുണ്ടാകും. ജാഗ്രതയോടെ പ്രവർത്തിച്ച് പാർട്ടി മുന്നോട്ടു പോകുമെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി.

സെപ്‌റ്റംബർ അഞ്ചിന് നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം ഇന്ന് പുറത്തുവന്നപ്പോൾ വലിയ ഭൂരിപക്ഷത്തോടെയാണ് എൽഡിഎഫ്‌ സ്ഥാനാർഥിയായ ജെയ്‌ക് സി തോമസിനെ പിന്നിലാക്കി യുഡിഎഫ്‌ സ്ഥാനാർഥി ചാണ്ടി ഉമ്മൻ വിജയിച്ചത്. 37,719 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ്‌ വിജയം.

Also Read : puthuppally by election result: 'അടി സർക്കാരിന്, ജയം ചാണ്ടി ഉമ്മന്': നിറഞ്ഞ മനസ്സോടെ പുതുപ്പള്ളി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.