തിരുവനന്തപുരം: ബിജെപി നേതാക്കൾക്കെതിരായ കേസിൽ ഉചിതമായ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബിജെപി നേതാവിന് വേണ്ടി ഗൗരവമായ കേസ് പിൻവലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നിട്ടാണ് സ്വജനപക്ഷപാതം അനുവദിക്കില്ലെന്ന് പറയുന്നതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
നിവേദനം ലഭിച്ചതുകൊണ്ട് കൈമാറി എന്നു പറയുന്നത് ശരിയല്ല. ലഭിക്കുന്ന എല്ലാ നിവേദനങ്ങളും കൈമാറാൻ രാജ്ഭവൻ തപാൽ ആപ്പീസല്ല. രാജ്ഭവനിൽ നിരവധി നിവേദനങ്ങൾ ലഭിക്കാറുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ, ഇവയൊന്നും മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് കൈമാറിയിട്ടില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നൽകിയ നിവേദനം മാത്രമാണ് കൈമാറിയിരിക്കുന്നത്. ഇത് ശരിയായ നടപടിയല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.