തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് പുലിമുട്ട് നിർമാണമേഖലയിൽ കരിങ്കല്ല് ലോഡുമായി നിന്ന ലോറി കടലിലേക്ക് മറിഞ്ഞു. അപകടത്തില്‍ ആളപായമില്ല. സാങ്കേതിക തകരാർ കാരണം സൈറ്റിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ശക്തമായ തിരയടിയിൽ ഈ ഭാഗത്തെ കരിങ്കല്ല് ഇളകിയതിനു പിന്നാലെ ലോറി കടലിലേക്കു മറിയുകയായിരുന്നുവെന്ന് അദാനി പോർട്സ് ആൻഡ് സീസ് കമ്പനി അധികൃതർ പറഞ്ഞു. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് ലോറി കരയ്ക്ക് കയറ്റി.
വിഴിഞ്ഞം തുറമുഖത്ത് ലോറി കടലിലേക്ക് മറിഞ്ഞു
പുലിമുട്ട് നിർമ്മാണമേഖലയിൽ കരിങ്കല്ല് ലോഡുമായി നിന്ന ലോറിയാണ് കടലിലേക്ക് മറിഞ്ഞത്. ആളപായമില്ല.