തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതില്‍ സിപിഐ മന്ത്രിമാര്‍ എതിര്‍പ്പറിയിച്ചു. മന്ത്രിസഭ യോഗത്തിലാണ് മന്ത്രിമാര്‍ എതിര്‍പ്പറിയിച്ചത്. രാഷ്‌ട്രീയ ചര്‍ച്ചയ്ക്ക് അവസരമൊരുക്കാതെ ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിനു സമര്‍പ്പിച്ചത് എല്‍ഡിഎഫിന്‍റെ പൊതു നയത്തിനെതിരാണെന്നും ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താന്‍ ഇതിടയാക്കിയെന്നും സിപിഐ മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ ഓര്‍ഡിനന്‍സിന്റെ നോട്ട് മന്ത്രിസഭ യോഗത്തില്‍ എല്ലാ മന്ത്രിമാര്‍ക്കും വിതരണം ചെയ്തിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അന്നൊന്നും എതിര്‍പ്പുയര്‍ത്താതെ ഇപ്പോള്‍ എതിര്‍ക്കുന്നതിന്റെ അനൗചിത്യവും മന്ത്രിസഭ യോഗത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച നിയമസഭ സമ്മേളനം ആരംഭിക്കാനിരിക്കേ ലോകായുക്ത ഓര്‍ഡിനന്‍സില്‍ സിപിഐ എതിര്‍പ്പുയര്‍ത്തിയെന്ന വാര്‍ത്ത പ്രതിപക്ഷം ആയുധമാക്കുമെന്നുറപ്പാണ്.
അതേസമയം ഒരു അഴിമതി നിരോധന സംവിധാനത്തിന്റെ ചിറകരിയാനുള്ള തീരുമാനത്തിന് സര്‍ക്കാരിന്റെ ഭാഗമായിട്ടും എതിര്‍പ്പുയര്‍ത്തിയെന്ന് സിപിഐക്ക് ചൂണ്ടിക്കാട്ടാന്‍ ഇതിലൂടെ സാധിക്കും. കഴിഞ്ഞ ആഴ്ച നടന്ന സിപിഐ എക്‌സിക്യൂട്ടിവ്, സംസ്ഥാന കൗണ്‍സില്‍ യോഗങ്ങളില്‍ ലോകായുക്ത ഓര്‍ഡിനന്‍സിനെ എതിര്‍ക്കാന്‍ തയ്യാറാകാത്ത സിപിഐ മന്ത്രിമാരുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ALSO READ 'പ്രകൃതിദത്ത ഊര്‍ജ സ്രോതസ് പദ്ധതി' രാമക്കല്‍മേട്ടില്‍; ട്രയല്‍ റണ്‍ ആരംഭിച്ചു