തിരുവനന്തപുരം: വനിത കമ്മിഷൻ അംഗം ഷാഹിദ കമാൽ തെറ്റായ വിദ്യാഭ്യാസയോഗ്യത ഹാജരാക്കി എന്ന ഹര്‍ജി ലോകായുക്ത ഫയലിൽ സ്വീകരിച്ചു. വട്ടപ്പാറ സ്വദേശിനി അഖില ഖാനാണ് പരാതിക്കാരി. ലോകായുക്ത തുടർ നടപടികളിലേക്ക് നീങ്ങുന്നത്. കേസ് ഒക്ടോബർ അഞ്ചിന് വീണ്ടും പരിഗണിക്കും.
ഷാഹിദ കമാലിനും സാമൂഹികനീതി വകുപ്പിനും ലോകായുക്ത നോട്ടീസ് നൽകി. തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വനിത കമ്മിഷൻ അംഗമാകാനും വ്യാജ വിദ്യാഭ്യാസ യോഗ്യതകൾ ഹാജരാക്കിയെന്നാണ് പരാതി. ഡിഗ്രി വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത ഷാഹിദ നവ മാധ്യമങ്ങൾ വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്നും ലോകായുക്തയിൽ ലഭിച്ച ഹർജിയിൽ ആരോപിക്കുന്നു.
കൂടുതല്‍ വായനക്ക്: വണ്ടിപ്പെരിയാർ പീഡനം; കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ച് വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ