തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ലംഘിച്ചതിന് സംസ്ഥാനത്ത് വെള്ളിയാഴ്‌ച മാത്രം 1,381 കേസുകൾ രജിസ്റ്റര്‍ ചെയ്‌തു. 923 വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. 1,383 പേര്‍ അറസ്റ്റിലായി. ഇതോടെ കഴിഞ്ഞ നാല് ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്‌ത കേസുകളുടെ എണ്ണം 7,091 ആയി.
കേസുകളുടെ ജില്ല തിരിച്ചുള്ള കണക്ക്
(കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 43, 37, 37
തിരുവനന്തപുരം റൂറല്‍ - 101, 100, 73
കൊല്ലം സിറ്റി - 145, 159, 116
കൊല്ലം റൂറല്‍ - 98, 95, 85
പത്തനംതിട്ട - 228, 227, 176
കോട്ടയം - 132, 132, 37
ആലപ്പുഴ - 72, 73, 49
ഇടുക്കി - 104, 124, 19
എറണാകുളം സിറ്റി - 39, 37, 23
എറണാകുളം റൂറല്‍ - 109, 97, 67
തൃശൂര്‍ സിറ്റി - 57, 67, 57
തൃശൂര്‍ റൂറല്‍ - 61, 67, 45
പാലക്കാട് - 31, 46, 26
മലപ്പുറം - 16, 37, 0
കോഴിക്കോട് സിറ്റി - 68, 0, 68
കോഴിക്കോട് റൂറല്‍ - 18, 25, 15
വയനാട് - 25, 23, 6
കണ്ണൂര്‍ - 20, 21, 12
കാസര്‍കോട് - 14, 16, 12