ETV Bharat / state

അനാവശ്യമായി പുറത്തിറങ്ങരുത്, പൊലീസ് പരിശോധന ശക്തമാണ് - കർശന പൊലീസ് പരിശോധന

നഗരത്തിന്‍റെ ഓരോ മുക്കിലും മൂലയിലും പൊലീസ് കാത്തു കിടപ്പുണ്ട്. പുറത്തിറങ്ങുന്നതിന്‍റെ കാരണം വ്യക്തമാക്കാനായില്ലെങ്കില്‍ കുടുങ്ങുമെന്ന് ഉറപ്പ്!

Lock-down  Strict police inspection  thiruvananthapuram  ലോക്ക്‌ ഡൗൺ  കർശന പൊലീസ് പരിശോധന
ലോക്ക്‌ ഡൗൺ ; തലസ്ഥാനത്ത് കർശന പൊലീസ് പരിശോധന
author img

By

Published : May 7, 2021, 11:23 AM IST

Updated : May 7, 2021, 11:54 AM IST

തിരുവനന്തപുരം: ശനിയാഴ്‌ച ലോക്ക് ഡൗൺ തുടങ്ങാനിരിക്കെ തലസ്ഥാനത്ത് കർശന പൊലീസ് പരിശോധന. നഗരാതിർത്തികൾ അടക്കം എല്ലാ പോയിന്‍റുകളിലും അത്യാവശ്യ യാത്രക്കാരെ മാത്രമാണ് കടത്തിവിടുന്നത്. തിരിച്ചറിയൽ കാർഡോ സത്യവാങ്മൂലമോ ഇല്ലാത്തവരെ നഗരത്തിൽ പ്രവേശിക്കാൻ അനുവദിക്കാതെ മടക്കി അയയ്ക്കുകയാണ് പൊലീസ്. കഴിഞ്ഞ രണ്ട്‌ ദിവസത്തെ കർശന പരിശോധനകളുടെ ഫലമായി വെള്ളിയാഴ്ച തിരക്ക് കുറഞ്ഞു. ലോക്ക് ഡൗൺ ആരംഭിക്കുന്നതിനു മുമ്പ് അവശ്യ കരുതലുകൾക്കായി യാത്ര ചെയ്യുന്ന ചില കേസുകളിൽ കർശന ഉപാധികളോടെ ഇളവ് അനുവദിക്കുന്നുണ്ട്.

അനാവശ്യമായി പുറത്തിറങ്ങരുത്, പൊലീസ് പരിശോധന ശക്തമാണ്

ഇവരിൽ സത്യവാങ്ങ്മൂലം കരുതാത്തവരെക്കൊണ്ട് പരിശോധനാ പോയിന്‍റിൽ തന്നെ പൊലീസ് സത്യവാങ്മൂലം തയ്യാറാക്കിച്ചു. രോഗവ്യാപന സാഹചര്യം പൊതുജനങ്ങൾക്ക് ബോധ്യപ്പെട്ടതായാണ് കരുതുന്നതെന്നും അനാവശ്യ യാത്രക്കാർ നിരത്തിൽ കുറവാണെന്നും പൊലീസ് പറയുന്നു.

ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ സാധനങ്ങൾ വാങ്ങാൻ കൂടുതൽ പേർ വെള്ളിയാഴ്ച നിരത്തിലിറങ്ങിയേക്കാമെന്നും പൊലീസ് കണക്കുകൂട്ടുന്നു. നഗരാതിർത്തി ആയ വഴയിലയിൽ കർശന പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം പരിശോധനയ്ക്കായി വാഹനങ്ങൾ കാത്തുകിടന്ന് ഇവിടെ ഗതാഗതക്കുരുക്കുണ്ടായിരുന്നു. കുരുക്ക് ഒഴിവാക്കാൻ ഇവിടെ പല സംഘങ്ങളായി തിരിഞ്ഞാണ് വാഹന പരിശോധന.

Last Updated : May 7, 2021, 11:54 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.