ETV Bharat / state

സംസ്ഥാനത്തെ മാര്‍ഗ രേഖ പുറത്തിറങ്ങി; ജില്ലകളെ നാല് സോണുകളായി തിരിക്കും

രോഗവ്യാപനത്തിന്‍റെ തീവ്രതയനുസരിച്ചാണ് നാല് മേഖലകളായി തിരിച്ചിരിക്കുന്നത്. റെഡ്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീന്‍ എന്നീ സോണുകളാക്കി തിരിച്ചു

lockdown  new_guid_line  kerala government  ലോക്ക് ഡൗണ്‍ മാര്‍ഗരേഖ പുറത്തിറങ്ങി  നാല് സോണുകൾ
സംസ്ഥാനത്തെ നാല് സോണുകളായി തിരിച്ച് ലോക്ക് ഡൗണ്‍ മാര്‍ഗരേഖ പുറത്തിറങ്ങി
author img

By

Published : Apr 18, 2020, 10:36 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് സോണുകളായി തിരിച്ച് ലോക്ക് ഡൗണ്‍ മാര്‍ഗരേഖ പുറത്തിറങ്ങി. രോഗവ്യാപനത്തിന്‍റെ തീവ്രതയനുസരിച്ചാണ് നാല് മേഖലകളായി തിരിച്ചിരിക്കുന്നത്. റെഡ്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീന്‍ എന്നീ സോണുകളാക്കി തിരിച്ചാണ് പുതിയ മാര്‍ഗ രേഖ.

കാസര്‍കോട്, കണ്ണൂര്‍ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളാണ് റെഡ് സോണില്‍ വരുന്നത്. ഇവിടങ്ങലില്‍ മേയ് 3 വരെ പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കും. ഓറഞ്ച് എ, വിഭാഗത്തില്‍ വരുന്ന പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകള്‍ക്ക് 24ന് ശേഷം ഭാഗികമായ ഇളവ് അനുവദിച്ചിട്ടുണ്ട്.

ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശ്ശൂര്‍ ജില്ലകളാണ് ഓറഞ്ച് ബി വിഭാഗത്തില്‍ വരുന്നത്. ജില്ലകളില്‍ തിങ്കളാഴ്‌ചക്കു ശേഷം നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ട്. രോഗവ്യാപനത്തിന്‍റെ തോത് കുറവായ കോട്ടയം, ഇടുക്കി ജില്ലകള്‍ ഗ്രീന്‍ സോണിലാണ്. 20ന് ശേഷം ഇവിടങ്ങളില്‍ നിയന്ത്രണങ്ങളില്‍ കാര്യമായ മാറ്റം വരും.

ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റ, ഇരട്ട അക്കങ്ങളുളള സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറക്കാം. ഒറ്റ അക്കങ്ങളില്‍ വരുന്ന വാഹനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഓടിക്കാം. ഇരട്ടയക്ക നമ്പരുള്ള വാഹനങ്ങള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും നിരത്തിലിറക്കാം. അവശ്യസര്‍വീസുകള്‍ക്ക് നിയന്ത്രണമുണ്ടാകില്ല. സ്‌ത്രീകൾ ഓടിക്കുന്ന വാഹനങ്ങള്‍ക്കും ഇളവ് അനുവദിക്കും. ഇരുചക്ര വാഹനങ്ങളില്‍ കുടുംബാംഗങ്ങള്‍ ആണെങ്കില്‍ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.