തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞടുപ്പ് നാളെ നടക്കും. വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നിശബ്‌ദ പ്രചാരണ ദിനമായ ഇന്ന് സ്ഥാനാർഥികള്‍ പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും. അഞ്ച് ജില്ലകളിലായി 88, 26620 വോട്ടർമാരാണുള്ളത്. 24,584 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. നാളെ രാവിലെ ഏഴ് മണി മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും.