തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണത്തില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്. നാലാഞ്ചിറ സർവോദയ വിദ്യാലയത്തിലാണ് തിരുവനന്തപുരം കോർപ്പറേഷനിലെ പോളിങ് ബൂത്തുകളിലേക്കുള്ള സാമഗ്രികളുടെ വിതരണം നടക്കുന്നത്. സാമൂഹിക അകലം പാലിക്കാൻ പോലും കഴിയാത്ത വിധത്തിലായിരുന്നു തിരക്ക്. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാതിരുന്നതും പ്രതിസന്ധിയായി.
എന്നാല്‍ വാര്‍ത്ത വിവാദമായതോടെ ഡിസിപി ദിവ്യ ഗോപിനാഥ് ഉൾപ്പെടെയുള്ള അധികൃതര്‍ സ്ഥലത്തെത്തി തിരക്ക് നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. കോർപ്പറേഷനിലെ 100 വാർഡുകളിലേക്കുള്ള പോളിങ് സാമഗ്രികളുടെ വിതരണവും നാലാഞ്ചിറയിലെ കേന്ദ്രത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. 683 ബൂത്തുകളാണ് കോർപ്പറേഷനിലുള്ളത്. തിരക്ക് മുന്നിൽ കണ്ട് നിയന്ത്രിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാതിരുന്നതാണ് പ്രതിസന്ധിയായത്. ജില്ലയിലെ മറ്റു വിതരണ കേന്ദ്രങ്ങളിലും സമാന സ്ഥിതിയായിരുന്നു.