ETV Bharat / state

വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വാങ്ങാന്‍ വായ്‌പാ പദ്ധതി തയ്യാറാക്കും: മുഖ്യമന്ത്രി

പ്രതിമാസം 500 രൂപ അടവും 15,000 രൂപ ലഭിക്കുകയും ചെയ്യുന്ന 30 മാസ സമ്പാദ്യപദ്ധതിയാണ് തയ്യാറാക്കുന്നത്. മൂന്നുമാസം പണം അടയ്ക്കുന്നവർക്ക് തുക വായ്‌പയായി നൽകും. വായ്‌പയുടെ നാല് ശതമാനം പലിശ കെ.എസ്.എഫ്.ഇയും അഞ്ച് ശതമാനം പലിശ സർക്കാരും വഹിക്കും

Loan scheme  laptops  ലാപ്ടോപ്പ്  വിദ്യാര്‍ഥി  വായ്പാ പദ്ധതി
വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ് വാങ്ങാന്‍ വായ്പാ പദ്ധതി തയ്യാറാക്കും: മുഖ്യമന്ത്രി
author img

By

Published : Jul 1, 2020, 10:51 PM IST

തിരുവനന്തപുരം: ഓൺലൈൻ വിദ്യാഭ്യാസത്തിന് വിദ്യാർഥികൾക്ക് ലാപ്‌ടോപ് ലഭ്യമാക്കാൻ വിദ്യാശ്രീ എന്ന പേരിൽ കെ.എസ്.എഫ്.ഇ വായ്‌പാ പദ്ധതി തയ്യാറാക്കി. കുടുംബശ്രീയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രതിമാസം 500 രൂപ അടവും 15000 രൂപ ലഭ്യമാകുകയും ചെയ്യുന്ന വിധത്തില്‍ 30 മാസ സമ്പാദ്യ പദ്ധതിയാണ് തയ്യാറാക്കുന്നത്. മൂന്നുമാസം പണം അടയ്ക്കുന്നവർക്ക് തുക വായ്‌പയായി നൽകും. വായ്‌പയുടെ നാല് ശതമാനം പലിശ കെ.എസ്.എഫ്.ഇയും അഞ്ച് ശതമാനം പലിശ സർക്കാരും വഹിക്കും.

വിവിധ വകുപ്പുകളുടെയും സർക്കാർ ഏജൻസികളുടെയും സന്നദ്ധസംഘടനകളുടെയും സബ്‌സിഡിയും ലഭ്യമാക്കും. എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ചവരുടെ തുടർപഠനത്തിന് പ്രവേശനഘട്ടത്തിൽ നേരത്തെയുള്ള സർട്ടിഫിക്കറ്റുകൾ തന്നെ നൽകിയാൽ മതിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് തീരുമാനം. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ പാഠപുസ്തക വിതരണം പൂർത്തിയായി. 15 ദിവസത്തിനകം എല്ലാ ജില്ലകളിലും പുസ്തക വിതരണം പൂർത്തിയാക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.