തിരുവനന്തപുരം : വില്‍പന നികുതി 4 ശതമാനം ഉയര്‍ത്തുന്നതിനുള്ള ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ രാത്രി ഒപ്പിട്ടതോടെ സംസ്ഥാനത്ത് മദ്യവില വര്‍ധിച്ചു. 500 മില്ലി, 750മില്ലി, 1000 മില്ലി അളവിലുള്ള മദ്യങ്ങള്‍ക്ക് പരമാവധി 10 രൂപയുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ബിയറിനും വൈനിനും കുപ്പിക്ക് 10 രൂപയുടെ വര്‍ധനയുണ്ട്. പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു.
സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വിദേശമദ്യത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിറ്റുവരവ് നികുതി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഉത്പാദകര്‍ വിതരണം നിര്‍ത്തിയ സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിന്‍റെ ഭാഗമായാണ് വില്‍പന നികുതി 4 ശതമാനം ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി കേരള വില്‍പന നികുതി നിയമ ഭേദഗതി സര്‍ക്കാര്‍ അടുത്തിടെ നിയമസഭയില്‍ പാസാക്കി ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നു. ഈ ബില്ലിന് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചതോടെ വെള്ളിയാഴ്‌ച രാത്രി തന്നെ ബെവ്റേജസ് കോര്‍പറേഷന്‍ പുതുക്കിയ വില നിശ്ചയിച്ചു.
കമ്പനികളില്‍ നിന്ന് ഈടാക്കിയിരുന്ന വിറ്റുവരവ് നികുതി ഒഴിവാക്കിയതുവഴി ഖജനാവിനുണ്ടാകുന്ന 170 കോടി രൂപയുടെ നഷ്‌ടം നികത്താനാണ് മദ്യത്തിന്‍റെ വില്‍പന നികുതി 4 ശതമാനം വര്‍ധിപ്പിച്ചത്. 170 കോടി രൂപയുടെ നഷ്‌ടം നികത്താന്‍ കൊണ്ടുവന്ന പുതുക്കിയ വിലവര്‍ധനയിലൂടെ ഖജനാവിന് 300 കോടി രൂപ ലഭിക്കും. 130 കോടി രൂപയുടെ അധികലാഭം. സംസ്ഥാനത്ത് മദ്യത്തിന്‍റെ വില്‍പന നികുതി 247 ശതമാനമായിരുന്നു. ഇത് 251 ശതമാനമായി ഉയര്‍ന്നു.
മദ്യത്തിന്‍റെ പുതുക്കിയ വില
ഇനം | പഴയ വില(രൂപയില്‍) | പുതുക്കിയ വില(രൂപയില്‍) |
ജവാന്‍ റം (1000 മില്ലി) | 600 | 610 |
ഒപിആര്‍ ഡീലക്‌സ് റം (1000 മില്ലി) | 710 | 720 |
ഒപിആര്‍ ഡീലക്‌സ് റം (375 മില്ലി) | 290 | 300 |
റയര്‍ ഹോണര്‍ റം (500 മില്ലി) | 400 | 410 |
ജമൈക്കന്‍ മാജിക് റം (500 മില്ലി) | 370 | 380 |
ഒപിആര്‍ ക്ലാസിക് റം (500 മില്ലി) | 420 | 430 |
ഒസി റം (500 മില്ലി) | 350 | 360 |
കൂപ്പര്‍ബാരല്‍ റം (750 മില്ലി) | 630 | 640 |
ലൈഫ് സ്റ്റൈല്‍ മെച്വേര്‍ഡ് റം (1000മില്ലി) | 630 | 640 |
എംസി ബ്രാന്‍ഡി (500 മില്ലി) | 420 | 430 |
ഹണീബി ബ്രാന്‍ഡി (500 മില്ലി) | 420 | 430 |
മലബാര്‍ഹൗസ് ബ്രാന്‍ഡി (500 മില്ലി) | 400 | 410 |
നെപ്പോളിയന്‍ ബ്രാന്‍ഡി (500മില്ലി) | 420 | 430 |
എംഎച്ച് ബ്രാന്‍ഡി (500 മില്ലി) | 530 | 540 |