തിരുവനന്തപുരം:ലൈഫും സ്വർണക്കടത്തും കൂട്ടിക്കെട്ടുന്നത് ദുരുദ്ദേശപരമെന്ന് മുഖ്യമന്ത്രി. സ്വർണക്കടത്ത് അന്വേഷണവും ലൈഫിലെ സി ബി ഐ അന്വേഷണവും തമ്മിൽ ഒരു ബന്ധവുമില്ല. വിദേശ സംഭാവന നിയന്ത്രണ നിയമം ലംലിച്ചുവെന്നാരോപിച്ചാണ് സിബിഐ കേസെടുത്തത്. വിദേശ ഫണ്ട് വാങ്ങിയിട്ടില്ലാത്തതിനാൽ ഈ നിയമത്തിൻ്റെ പരിധിയിൽ ലൈഫ് മിഷൻ വരില്ലെന്നാണ് സർക്കാർ വാദിച്ചത്. ഇത് സ്റ്റേ അനുവദിച്ചുള്ള വിധിയിൽ ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം അന്വേഷണ ഏജൻസിയുടെ പക്കൽ എന്തൊക്കെ വിവരങ്ങൾ ഉണ്ടെന്ന് സർക്കാരിന് വ്യക്തമല്ല. അവരുടെ നിഗമനങ്ങൾ വച്ചാണ് ഏജൻസി മുന്നോട്ടു പോവുക. അന്വേഷണം ശരിയായി നടക്കുന്നുവെന്നാണ് സർക്കാരിന് പയാനാവുക. അന്വേഷണം പൂർത്തിയായ ശേഷമേ മറ്റു കാര്യങ്ങൾ പറയാനാവു എന്നും മുഖ്യമന്ത്രി പറഞ്ഞു.