ETV Bharat / state

വേനൽമഴയെത്തി; സംസ്ഥാനത്ത് ഇടിമിന്നൽ ജാഗ്രത നിർദ്ദേശം

ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

പ്രതീകാത്മകചിത്രം
author img

By

Published : Apr 18, 2019, 11:41 AM IST

തിരുവനന്തപുരം : വേനൽമഴ ശക്തമായതോടെ സംസ്ഥാനത്ത് ഇടിമിന്നൽ ജാഗ്രത നിർദ്ദേശം. ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി എട്ട് വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

ഈ സമയം തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും മൈക്ക് ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. തുറസായ സ്ഥലത്ത് ചെലവഴിക്കുന്നത് ഒഴിവാക്കണം. വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് നിയന്ത്രിക്കണം. മിന്നലിന്‍റെ ആഘാതത്തിൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയ്ക്കും കേള്‍വിക്കും തകരാര്‍ സംഭവിക്കുകയോ ഹൃദയാഘാതം ഉണ്ടാകുകയോ ചെയ്യാം. മിന്നലേറ്റ വ്യക്തിയുടെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. അതിനാല്‍ ഇക്കാരണത്താല്‍ പ്രഥമ ശുശ്രൂഷ വൈകിക്കരുതെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പില്‍ പറയുന്നു.

Intro:വേനൽമഴ എത്തിയതോടെ സംസ്ഥാനത്ത് ഇടിമിന്നൽ ജാഗ്രത നിർദ്ദേശം. മഴയോടൊപ്പം ഉച്ചയ്ക്ക് രണ്ടുമണിമുതൽ രാത്രി 8 വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

Body:ഈ സമയത്തുള്ള ഇടിമിന്നൽ അപകടകാരികളാണ്. മനുഷ്യജീവനും വൈദ്യുതി ഉപകരണങ്ങൾക്കും വൻതോതിൽ നാശം സൃഷ്ടിക്കുന്ന ഇടിമിന്നലിൽ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശം. ഉച്ചയ്ക്ക് രണ്ടു മണിമുതൽ വൈകിട്ട് എട്ടുമണി വരെയുള്ള സമയം തുറസായ സ്ഥലത്ത് ചെലവഴിക്കുന്നത് ഒഴിവാക്കണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസംഗവേദികളിൽ ഈ സമയം പ്രസംഗം ഒഴിവാക്കണം. ഇത്തരം വേദികളിൽ നിൽക്കുകയോ മൈക്ക് ഉപയോഗിക്കുകയോ ചെയ്യരുത്. മിന്നലിന്റെ ആഘാതത്തിൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടം ആവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം. മിന്നലേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ഈ കാരണത്താൽ പ്രഥമചികിത്സ വൈകിക്കരുത്. ആദ്യത്തെ 30 സെക്കൻഡിനുള്ളിൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ ഉറപ്പാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Conclusion:ഇടിവി ഭാരത് തിരുവന്തപുരം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.