തിരുവനന്തപുരം: ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്ന് പത്തനാപുരം സ്വദേശിനി നദീറ മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതടക്കമുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. സംഭവത്തില്‍ വീഴ്‌ച വരുത്തിയ ജീവനക്കാര്‍ക്കെതിരെ നടപടി എടുത്തിരുന്നു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടത്ത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റില്‍ നിന്ന് രണ്ട് നില താഴ്ചയിലേക്ക് വീണാണ് നദീറയ്ക്ക് തലച്ചോറിനും തുടയെല്ലിനുമാണ് ഗുരുതര പരിക്കേറ്റത്.
മെയ് മാസം 15ന് ചികിത്സയില്‍ കഴിയുന്ന അമ്മയെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് അപകടമുണ്ടായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
READ MORE: ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്ന് പരിക്കേറ്റ യുവതി മരിച്ചു