തിരുവനന്തപുരം: വിവാദങ്ങൾക്കിടെ ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാം ഘട്ട ഭവന നിർമാണോദ്‌ഘാടനം ഇന്ന്. മൂന്നാം ഘട്ടത്തിൽ നിർമിച്ച 29 ഭവന സമുച്ചയങ്ങളുടെ നിർമാണോദ്ഘടനമാണ് ഇന്ന് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 11.30ന് ഓൺലൈനായി ഉദ്‌ഘാടനം നിർവഹിക്കും. തദ്ദേശവകുപ്പ് മന്ത്രി എ.സി മൊയ്‌തീൻ അധ്യക്ഷത വഹിക്കും. മൂന്നാം ഘട്ടമായി 101 ഭവന സമുച്ചയങ്ങൾ നിർമിക്കാനാണ് സർക്കാർ ലക്ഷ്യം. പദ്ധതിയിലേയ്ക്ക് 8.31 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 5.79 ലക്ഷം അപേക്ഷകൾ ഭൂമിയുള്ള ഭവന രഹിതരുടേതും 2.51 ലക്ഷം ഭൂമിയില്ലാത്ത ഭവന രഹിതരുടേതുമാണ്. പാലക്കാട് ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത്.
ലൈഫ് മിഷൻ പദ്ധതി; മൂന്നാം ഘട്ടത്തിന് ഇന്ന് ആരംഭം - ലൈഫ് മിഷൻ പുതിയ വാർത്തകൾ
മൂന്നാം ഘട്ടമായി 101 ഭവന സമുച്ചയങ്ങൾ നിർമിക്കാനാണ് സർക്കാർ ലക്ഷ്യം. പദ്ധതിയിലേയ്ക്ക് 8.31 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്.