തിരുവനന്തപുരം : തൃശൂർ വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് സമുച്ചയം നിർമിക്കാൻ സർക്കാരിനു വേണ്ടി റെഡ്ക്രസൻ്റുമായി ധാരണപത്രം ഒപ്പിട്ട ലൈഫ് മിഷൻ സിഇഒ യു.വി. ജോസിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. 20 കോടിയുടെ ഫ്ലാറ്റ് സമുച്ചയ നിർമാണത്തിൽ അഴിമതിയുണ്ടെന്ന പരാതിയെ തുടർന്നാന്ന് യു.വി. ജോസിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനായി കൊച്ചിയിൽ ഹാജരാകാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അദ്ദേഹത്തിന് നോട്ടീസ് നൽകി.
2019 ജൂലൈ 11 നാണ് റെഡ്ക്രസൻ്റുമായി ധാരണപത്രം ഒപ്പിട്ടത്. എന്നാൽ ഇതു സംബന്ധിച്ച രേഖകൾ കൃത്യമല്ലെന്ന് പിന്നീട് വ്യക്തമായി. ലൈഫ് മിഷൻ പദ്ധതിയുടെ കരാറിനു വേണ്ടി സ്വപ്ന സുരേഷിന് കമ്മീഷൻ നൽകിയ യുണി ടാക് ബിൽഡേഴ്സ്, സേൻ വെഞ്ചേഴ്സ് കമ്പനി അധികൃതരെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും.