ETV Bharat / state

Life Imprisonment And Fine For Stabbing Accused | അപമാനിച്ചുവെന്ന് ആരോപിച്ച് കൊലപാതകം, പ്രതിയ്‌ക്ക്‌ ജീവപര്യന്തം കഠിന തടവും പിഴയും - ജീവപര്യന്തം കഠിന തടവും പിഴയും

Stabbed to death അപവാദ പ്രചരണം നടത്തിയെന്നാരോപിച്ച് 18 കാരനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയ്‌ക്ക്‌ ജീവപര്യന്തം കഠിന തടവിനും 50000 രൂപ പിഴയ്ക്കും‌ ശിക്ഷിച്ചു

Court News  Life imprisonment and fine for stabbing accused  court sentenced Life imprisonment and fine  stabbed to death  അപവാദ പ്രചരണം  slanderous propaganda  കുത്തി കൊലപ്പെടുത്തി  കൊലപാതകം  murder  ജീവപര്യന്തം കഠിന തടവും പിഴയും  Life imprisonment and fine
Life Imprisonment And Fine For Stabbing Accused
author img

By ETV Bharat Kerala Team

Published : Oct 30, 2023, 7:27 PM IST

തിരുവനന്തപുരം: അപവാദ പ്രചരണം നടത്തിയെന്നാരോപിച്ച് സുഹൃത്തിനെ കുത്തി കൊലപ്പെടുത്തിയ (stabbed to death) കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. കടയ്ക്കാവൂര്‍ അഞ്ചുതെങ്ങ് തെറ്റിമൂല റോയ് നിവാസില്‍ റോയ് എന്ന വാവച്ചനെയാണ് തിരുവനന്തപുരം ആറാം അഡിഷണല്‍ ജില്ലാ ജഡ്‌ജി കെ. വിഷ്‌ണു ജീവപര്യന്തം കഠിന തടവിനും 50000 രൂപ പിഴയ്ക്കും‌ ശിക്ഷിച്ചത് (Life Imprisonment And Fine For Stabbing Accused). പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ആറ് മാസം അധിക തടവ് അനുഭവിക്കണം.

അഞ്ച്‌തെങ്ങ് തെറ്റിമൂല സുനാമി കോളനിക്ക് സമീപം ഷാപ്പ് ഹൗസിൽ ഔസേപ്പ് മകൻ റിക്‌സണെയാണ് (18) പ്രതി കുത്തിയത്‌. 2014 ഏപ്രില്‍ 27 നാണ് കേസിനാസ്‌പദമായ സംഭവം. അഞ്ച് തെങ്ങ് കടപ്പുറത്ത് തോണിക്കാവ് യുവശക്തി സ്‌പോര്‍ട്‌സ് ആന്‍റ്‌ ആര്‍ട്‌സ്‌ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ തമിഴ് നാട് ട്രൂപ്പിന്‍റെ ഗാനമേള നടത്തിയിരുന്നു. ഗാനമേള കഴിഞ്ഞ് മടങ്ങുമ്പോഴാണ് പ്രതി റിക്‌സണെ കുത്തി കൊലപ്പെടുത്തിയത്.

പ്രതി സമീപത്തെ വീടുകളിലെ സ്ത്രീകള്‍ കുളിക്കുന്നത് ഒളിഞ്ഞ് നോക്കുകയും വനിത ഹോസ്റ്റലിന്‍റെ മതില്‍ ചാടിക്കടന്ന കാര്യവും റിക്‌സണ്‍ നാട്ടുകാരോട് പറഞ്ഞ് തന്നെ അപമാനിച്ചു എന്ന് പറഞ്ഞായിരുന്നു കൊലപാതകം. റിക്‌സനോടോപ്പമുണ്ടായിരുന്ന സുഹൃത്ത് തെറ്റിമൂല ഡയാന ഭവനിൽ വർഗീസ് മകൻ ടോമിയാണ് കേസിലെ ഏക ദൃക്‌സാക്ഷി. റിക്‌സൺ തൽസമയം കൊലപ്പെട്ടു.

തെറ്റിമൂല അനാഥ മന്ദിരത്തിന്‍റെ സമീപം എത്തിയപ്പോൾ ഇരുട്ടത്ത് ഒളിഞ്ഞിരുന്ന പ്രതി റിക്‌സനെ കുത്തി വീഴ്ത്തുന്നത് കണ്ടെന്ന് ടോമിയും, റിക്‌സന്‍റെ നിലവിളി കേട്ട്‌ സ്ഥലത്ത് ചെന്നപ്പോൾ റിക്‌സൺ കുത്തേറ്റ് കിടക്കുന്നതും റോയ് കത്തിയുമായി ഓടുന്നത് കണ്ടെന്ന്‌ അയൽവാസി ശാന്തിയും മൊഴി നൽകിയിരുന്നു.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, ദേവിക മധു, അഖില ലാൽ, എന്നിവർ കോടതിയിൽ ഹാജരായി. 16 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്‌തരിച്ചു. 23 രേഖകളും 10 തൊണ്ടിമുതലും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കടയ്ക്കാവൂർ പൊലീസ് സർക്കിൾ ഇൻസ്പെക്‌ടർ ആയിരുന്ന എസ്. ഷെരീഫ് ആണ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത്.

11 കാരിയെ കുത്തിക്കൊന്നു: ട്യൂഷന്‍ കഴിഞ്ഞ് അമ്മയ്‌ക്കൊപ്പം വീട്ടിലേക്ക് മടങ്ങിയ പതിനൊന്നുകാരിയെ യുവാവ് കുത്തിക്കൊന്നു. മഹാരാഷ്‌ട്രയിലെ താനെ കല്യാണ്‍ ഈസ്റ്റില്‍ തിസ്‌ഗാവ് മേഖലയിലാണ് അതിദാരുണ സംഭവം. അക്രമി ആദിത്യ കാംബ്ലെ (20) യെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

തിസ്‌ഗാവിലെ ദുര്‍ഗ ദര്‍ശന്‍ സൊസൈറ്റിയുടെ പരിസരത്ത് ഓഗസ്റ്റ് 16 ന്‌ രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. ട്യൂഷന്‍ കഴിഞ്ഞ് അമ്മയോടൊപ്പം മടങ്ങുകയായിരുന്നു പെണ്‍കുട്ടി. വീട്ടിലേക്കുള്ള കോണിപ്പടി കയറുന്നതിനിടെ, ഒപ്പമുണ്ടായിരുന്ന അമ്മയെ തള്ളിമാറ്റി ആദിത്യ പെണ്‍കുട്ടിയെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നു.

ALSO READ: അമ്മയ്‌ക്ക് മുന്നില്‍ 11കാരിയെ കുത്തിക്കൊന്നു; യുവാവ് പൊലീസ് പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.