ETV Bharat / state

കത്ത് വിവാദം: ഡിആര്‍ അനിലിന്‍റെയും പാര്‍ട്ടി ജില്ല സെക്രട്ടറിയുടെയും മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് - ക്രൈം ബ്രാഞ്ച്

പാര്‍ട്ടി ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ഡി ആര്‍ അനില്‍ എന്നിവരോട് മൊഴി രേഖപ്പെടുത്തുന്നതിനായി ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇരുവരും ഒഴിഞ്ഞുമാറുകയായിരുന്നു.

letter controversy  crime branch  dr anil  anavoor nagappan  കത്ത് വിവാദം  പാര്‍ട്ടി ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍  ഡി ആര്‍ അനില്‍  ക്രൈം ബ്രാഞ്ച്  മേയർ ആര്യ രാജേന്ദ്രന്‍
കത്ത് വിവാദം: ഡിആര്‍ അനിലിന്‍റെയും പാര്‍ട്ടി ജില്ല സെക്രട്ടറിയുടെയും മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച്
author img

By

Published : Nov 11, 2022, 9:04 AM IST

തിരുവനന്തപുരം: കരാ‍ര്‍ നിയമനത്തിന് പാര്‍ട്ടി ലിസ്റ്റ് തേടി ജില്ല സെക്രട്ടറിക്ക് മേയറുടെ പേരില്‍ കത്ത് പുറത്തുവന്ന സംഭവത്തിൽ കൗണ്‍സിലർ ഡിആർ അനിലിന്‍റെ മൊഴി ക്രൈം ബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തിയേക്കും. സിപിഎം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ മൊഴിയും ഉടൻ രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയാൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ക്രൈം ബ്രാഞ്ച് നൽകും.

തിങ്കളാഴ്‌ച (നവംബര്‍ 14) റിപ്പോർട്ട് നൽകാനാണ് ക്രൈം ബ്രാഞ്ചിൻെറ ശ്രമം. നഗരസഭ മേയർ ആര്യ രാജേന്ദ്രന്‍റെയും നഗരസഭയിലെ രണ്ട് ജീവനക്കാരുടെയും മൊഴി മാത്രമാണ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുള്ളത്. ആനാവൂർ നാഗപ്പന്‍റെയും ഡി ആർ അനിലിന്‍റെയും മൊഴി രേഖപ്പെടുത്താൻ ക്രൈം ബ്രാഞ്ച് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇരുവരും ഇതുവരെ ഹാജരായിട്ടില്ല. നിലവിലെ മൊഴി അനുസരിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തേണ്ടിവരും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.