ETV Bharat / state

നിയമസഭ കയ്യാങ്കളി കേസ് ; ഒരുമിച്ച് വിചാരണ നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി പറയുന്നത് ജൂലൈ 4 ന് - legislative assembly ruckus case

കെ എം മാണിയുടെ ബജറ്റിനെ തടസിപ്പെടുത്തി നടന്ന കയ്യാങ്കളി കേസിൽ പ്രതികൾ നൽകിയ ഹർജി വിധി പറയാൻ ജൂലൈ നാലാം തീയ്യതിയിലേയ്‌ക്ക് മാറ്റി

Court News  നിയമസഭ കയ്യാങ്കളി കേസ്  കെ എം മാണിയുടെ ബജറ്റ്  മാണി ബജറ്റ്  തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി  വി ശിവൻകുട്ടി  legislative assembly assault case  v sivankutty  km mani budget
നിയമസഭ കയ്യാങ്കളി കേസ്
author img

By

Published : Jul 2, 2023, 8:52 PM IST

തിരുവനന്തപുരം : മുൻ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് വിവിധ കോടതികളിൽ പരിഗണിക്കുന്ന കേസുകളിൽ ഒരുമിച്ച് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി വിധി പറയുന്നത് ജൂലൈ നാലിലേക്ക് മാറ്റി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ജമീല പ്രകാശ്, കെ.കെ.ലതിക, കേസിലെ പ്രതികളും മുൻ എം.എൽഎമാരുമായ കെ.അജിത്, കെ.ടി.ജലീൽ, സി കെ സദാശിവൻ എന്നിവരാണ് ഒരുമിച്ച് വിചാരണ ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയത്.

also read : അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതിയാക്കിയത് രാഷ്‌ട്രീയ വേട്ടയാടല്‍, സുധാകരന്‍റെ ആര്‍എസ്‌എസ് ജൈവബന്ധം വെളിവായെന്ന് പി ജയരാജന്‍

മന്ത്രി ശിവൻകുട്ടി, ഇടതു നേതാക്കളായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. 2015 മാർച്ച് 13 ന് ബാർക്കോഴ കേസിന്‍റെ പേരിൽ അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി സ്‌പീക്കറുടെ കസേര, എമർജൻസി ലാംബ്‌, മൈക്ക് യൂണിറ്റുകൾ, ഡിജിറ്റൽ ക്ലോക്ക്, മോണിറ്റർ, ഹെഡ്‌ഫോൺ എന്നിവ നശിപ്പിച്ചതിലൂടെ 2.20 ലക്ഷം രൂപയുടെ നഷ്‌ടം വരുത്തി എന്നാണ് ഹർജിക്കാസ്‌പദമായ പൊലീസ് കേസ്.

also read : 'ഹൈബി എറണാകുളത്ത് തന്നെ മത്സരിക്കുമെന്ന് ഉറപ്പായി'; തലസ്ഥാനമാറ്റ വിഷയത്തിൽ പരിഹസിച്ച് പി രാജീവ്

വിചാരണ നേരിടണമെന്ന് സുപ്രീം കോടതി : കേസിൽ 2022 സെപ്‌റ്റംബറിൽ വിചാരണ നടപടികൾ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത ചോദ്യം ചെയ്‌തായിരുന്നു പ്രതികൾ കോടതിയിൽ വിടുതൽ ഹർജി നൽകിയത്. ഇതിന് മുൻപ് കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാരും പ്രതികളും സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും വിചാരണ നേരിടണമെന്നായിരുന്നു ഉത്തരവ്.

also read : Stray dog | തെരുവ് നായ ആക്രമണത്തിൽ ഇടപെട്ട് ഹൈക്കോടതി; ആക്ഷൻ പ്ലാൻ നടപ്പിലാക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

തുടരന്വേഷണം ആവശ്യപ്പെട്ട് മുൻ എംഎൽഎമാർ : പിന്നീട് നിയമസഭ കയ്യാങ്കളി നടന്ന ദിവസം ഭരണപക്ഷ എംഎൽഎമാർ തങ്ങളേയും ആക്രമിച്ചിരുന്നെന്ന ആരോപണത്തിൽ മുൻ വനിത എംഎൽഎമാർ കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയിരുന്നു. ബിജിമോൾ, ഗീത ഗോപി എന്നീ വനിത എംഎൽഎമാരായിരുന്നു കോടതിയിൽ ഹർജി നൽകിയത്. ഇത് കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്‌തു. കയ്യാങ്കളി നടന്ന ദിവസം ആക്രമണത്തെ കുറിച്ച് പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നും വനിത എംഎൽഎമാർ ഹർജിയിൽ പറഞ്ഞിരുന്നു.

also read : നിയമസഭ കയ്യാങ്കളി കേസ്: തുടരന്വേഷണം ആവശ്യപ്പെട്ട് മുൻ വനിത എംഎൽഎമാർ, ഭരണപക്ഷ നേതാക്കൾ ആക്രമിച്ചിരുന്നെന്ന് പരാതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.